Stap 137

Studie

     

നെഹെമ്യാവു 1

1 ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടില്‍ കിസ്ളേവ് മാസത്തില്‍ ഞാന്‍ ശൂശന്‍ രാജധാനിയില്‍ ഇരിക്കുമ്പോള്‍

2 എന്റെ സഹോദരന്മാരില്‍ ഒരുത്തനായ, ഹനാനിയും യെഹൂദയില്‍നിന്നു ചില പുരുഷന്മാരും വന്നു; ഞാന്‍ അവരോടു പ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.

3 അതിന്നു അവര്‍ എന്നോടുപ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞും അതിന്റെ വാതിലുകള്‍ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

4 ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെനാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍

5 സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,

6 നിന്റെ ദാസന്മാരായ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യിസ്രായേല്‍മക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

7 ഞങ്ങള്‍ നിന്നോടു ഏറ്റവും വഷളത്വമായി പ്രവര്‍ത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ പ്രമാണിച്ചിട്ടുമില്ല.

8 നിങ്ങള്‍ ദ്രോഹം ചെയ്താല്‍ ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിന്നിച്ചുകളയും;

9 എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔര്‍ക്കേണമേ.

10 അവര്‍ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.

11 കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.

നെഹെമ്യാവു 2

1 അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടില്‍ നീസാന്‍ മാസത്തില്‍ ഞാന്‍ ഒരിക്കല്‍ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാന്‍ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയില്‍ കുണ്ഠിതനായിരുന്നിട്ടില്ല.

2 രാജാവു എന്നോടുനിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.

3 അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

4 രാജാവു എന്നോടുനിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടു,

5 രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില്‍ ദയ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്‍ത്തിച്ചു.

6 അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--നിന്റെ യാത്രെക്കു എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാന്‍ രാജാവിന്നു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.

7 രാജാവിന്നു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദയില്‍ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്നു

8 അവര്‍ക്കും എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്റെ മതിലിന്നും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.

9 അങ്ങനെ ഞാന്‍ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കല്‍ വന്നു രാജാവിന്റെ എഴുത്തു അവര്‍ക്കും കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.

10 ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നതു അവര്‍ക്കും ഏറ്റവും അനിഷ്ടമായി.

11 ഞാന്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

12 ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില്‍ എഴുന്നേറ്റു; എന്നാല്‍ യെരൂശലേമില്‍ ചെയ്‍വാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.

13 ഞാന്‍ രാത്രിയില്‍ താഴ്വരവാതില്‍ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്‍ക്കലും ചെന്നു യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞുകിടക്കുന്നതും വാതിലുകള്‍ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.

14 പിന്നെ ഞാന്‍ ഉറവു വാതില്‍ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാല്‍ ഞാന്‍ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാന്‍ സ്ഥലം പോരാതിരുന്നു.

15 രാത്രിയില്‍ തന്നേ ഞാന്‍ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതില്‍ നോക്കി കണ്ടു താഴ്വരവാതിലിന്‍ വഴിയായി മടങ്ങിപ്പോന്നു.

16 ഞാന്‍ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന്‍ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.

17 അനന്തരം ഞാന്‍ അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില്‍ പണിയുക എന്നു പറഞ്ഞു.

18 എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.

19 എന്നാല്‍ ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.

20 അതിന്നു ഞാന്‍ അവരോടുസ്വര്‍ഗ്ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാല്‍ അവന്റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമില്‍ ഒരു ഔഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.

നെഹെമ്യാവു 3

1 അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന്‍ വാതില്‍ പണിതുഅവര്‍ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്‍ഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.

2 അവര്‍ പണിതതിന്നപ്പുറം യെരീഹോക്കാര്‍ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര്‍ പണിതു.

3 മീന്‍ വാതില്‍ ഹസ്സെനായക്കാര്‍ പണിതു; അവര്‍ അതിന്റെ പടികള്‍ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.

4 അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക്ക്‍ അറ്റകുറ്റം തീര്‍ത്തു.

5 അവരുടെ അപ്പുറം തെക്കോവ്യര്‍ അറ്റകുറ്റം തീര്‍ത്തു; എന്നാല്‍ അവരുടെ ശ്രേഷ്ഠന്മാര്‍ കര്‍ത്താവിന്റെ വേലെക്കു ചുമല്‍ കൊടുത്തില്ല.

6 പഴയവാതില്‍ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതിന്റെ പടികള്‍ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.

7 അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീര്‍ത്തു.

8 അതിന്നപ്പുറം തട്ടാന്മാരില്‍ ഹര്‍ഹയ്യാവിന്റെ മകനായ ഉസ്സീയേല്‍ അറ്റംകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം തൈലക്കാരില്‍ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീര്‍ത്തു വീതിയുള്ള മതില്‍വരെ യെരൂശലേമിനെ ഉറപ്പിച്ചു.

9 അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന്‍ രെഫായാവു അറ്റകുറ്റം തീര്‍ത്തു.

10 അവരുടെ അപ്പുറം ഹരൂമഫിന്റെ മകന്‍ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീര്‍ത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകന്‍ ഹത്തൂശ് അറ്റകുറ്റം തീര്‍ത്തു.

11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകന്‍ മല്‍ക്കീയാവും പഹത്ത്-മോവാബിന്റെ മകന്‍ ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു.

12 അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകന്‍ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.

13 താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീര്‍ത്തുഅവര്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതില്‍വരെ മതില്‍ ആയിരം മുഴം കേടുപോക്കി.

14 കുപ്പവാതില്‍ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന്‍ മല്‍ക്കീയാവു അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.

15 ഉറവുവാതില്‍ മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്‍-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചല്‍ കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില്‍ നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.

16 അവന്റെ അപ്പുറം ബേത്ത് സൂര്‍ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.

17 അതിന്നപ്പുറം ലേവ്യരില്‍ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്‍ക്കും അറ്റകുറ്റം തിര്‍ത്തു.

18 അതിന്റെശേഷം അവന്റെ സഹോദരന്മാരില്‍ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.

19 അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന്‍ ഏസെര്‍ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

20 അതിന്റെശേഷം സബ്ബായിയുടെ മകന്‍ ബാരൂക്‍ ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതില്‍വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീര്‍ത്തു.

21 അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതില്‍ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

22 അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാര്‍ അറ്റകുറ്റം തീര്‍ത്തു.

23 അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകന്‍ അസര്‍യ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീര്‍ത്തു.

24 അതിന്റെശേഷം ഹേനാദാദിന്റെ മകന്‍ ബിന്നൂവി അസര്‍യ്യാവിന്റെ വീടുമുതല്‍ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീര്‍ത്തു.

25 ഊസായിയുടെ മകന്‍ പാലാല്‍ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീര്‍ത്തു; അതിന്റെശേഷം പരോശിന്റെ മകന്‍ പെദായാവു അറ്റകുറ്റം തീര്‍ത്തു.

26 ദൈവാലയദാസന്മാര്‍ ഔഫേലില്‍ കിഴക്കു നീര്‍വ്വാതിലിന്നെതിരെയുള്ള സ്ഥലംമുതല്‍ കവിഞ്ഞുനിലക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.

27 അതിന്റെശേഷം തെക്കോവ്യര്‍ കവിഞ്ഞുനിലക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഔഫേലിന്റെ മതില്‍ വരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.

28 കുതിരവാതില്‍മുതല്‍ പുരോഹിതന്മാര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു.

29 അതിന്റെ ശേഷം ഇമ്മേരിന്റെ മകന്‍ സാദോക്‍ തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം കിഴക്കെ വാതില്‍കാവല്‍ക്കാരനായ ശെഖന്യാവിന്റെ മകന്‍ ശെമയ്യാവു അറ്റകുറ്റം തീര്‍ത്തു.

30 അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.

32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിര്‍ത്തു.

നെഹെമ്യാവു 4

1 ഞങ്ങള്‍ മതില്‍ പണിയുന്നു എന്നു സന്‍ ബല്ലത്ത് കേട്ടപ്പോള്‍ അവന്‍ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.

2 ഈ ദുര്‍ബ്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില്‍ നിന്നു അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്‍യ്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.

3 അപ്പോള്‍ അവന്റെ അടുക്കല്‍ നിന്നിരുന്ന അമ്മോന്യനായ തോബീയാവുഅവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഉരുണ്ടുവീഴും എന്നു പറഞ്ഞു.

4 ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തില്‍ അവരെ കവര്‍ച്ചെക്കു ഏല്പിക്കേണമേ.

5 പണിയുന്നവര്‍ കേള്‍ക്കെ അവര്‍ നിന്നെ കോപിപ്പിച്ചിരിക്കയാല്‍ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്‍ നിന്നു മാഞ്ഞുപോകയും അരുതേ.

6 അങ്ങനെ ഞങ്ങള്‍ മതില്‍ പണിതു; വേല ചെയ്‍വാന്‍ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതില്‍ മഴുവനും പാതിപൊക്കംവരെ തീര്‍ത്തു.

7 യെരൂശലേമിന്റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കും മഹാകോപം ജനിച്ചു.

8 യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവര്‍ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.

9 ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്‍ക്കാരെ ആക്കേണ്ടിവന്നു.

10 എന്നാല്‍ യെഹൂദ്യര്‍ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാല്‍ മതില്‍ പണിവാന്‍ നമുക്കു കഴികയില്ല എന്നു പറഞ്ഞു.

11 ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.

12 അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളില്‍നിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.

13 അതുകൊണ്ടു ഞാന്‍ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിര്‍ത്തി.

14 ഞാന്‍ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടുംനിങ്ങള്‍ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഔര്‍ത്തു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കും വേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു.

15 ഞങ്ങള്‍ക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ കേട്ടശേഷം ഞങ്ങള്‍ എല്ലാവരും മതിലിങ്കല്‍ താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.

16 അന്നുമുതലക്കു എന്റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലെക്കു നിന്നു പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില്‍ പ്രഭുക്കന്മാര്‍ നിന്നു;

17 ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.

18 പണിയുന്നവര്‍ അരെക്കു വാള്‍ കെട്ടിയുംകൊണ്ടു പണിതു. എന്നാല്‍ കാഹളം ഊതുന്നവന്‍ എന്റെ അടുക്കല്‍ തന്നേ ആയിരുന്നു.

19 ഞാന്‍ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടുംവേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേല്‍ ചിതറി തമ്മില്‍ തമ്മില്‍ അകന്നിരിക്കുന്നു.

20 നിങ്ങള്‍ കാഹളനാദം കേള്‍ക്കുന്നേടത്തു ഞങ്ങളുടെ അടുക്കല്‍ കൂടിക്കൊള്‍വിന്‍ ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.

21 അങ്ങനെ ഞങ്ങള്‍ പണി നടത്തി; പാതിപേര്‍ നേരം വെളുക്കുമ്പോള്‍തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.

22 ആ കാലത്തു ഞാന്‍ ജനത്തോടുരാത്രിയില്‍ നമുക്കു കാവലിന്നും പകല്‍ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഔരോരുത്തന്‍ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാര്‍ക്കേണം എന്നു പറഞ്ഞു.

23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്‍ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.

നെഹെമ്യാവു 5

1 ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി

2 ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും

3 ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുര്‍ഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും

4 രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങള്‍ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;

5 ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങള്‍ക്കു വേറെ നിര്‍വ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.

6 അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോള്‍ എനിക്കു അതി കോപം വന്നു.

7 ഞാന്‍ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചുനിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവര്‍ക്കും വിരോധമായി ഞാന്‍ ഒരു മഹായോഗം വിളിച്ചുകൂട്ടി.

8 ജാതികള്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാല്‍ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര്‍ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന്‍ പോകുന്നുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിന്നു അവര്‍ ഒരു വാക്കും പറവാന്‍ കഴിയാതെ മൌനമായിരുന്നു.

9 പിന്നെയും ഞാന്‍ പറഞ്ഞതുനിങ്ങള്‍ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഔര്‍ത്തിട്ടെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?

10 ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവര്‍ക്കും ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.

11 നിങ്ങള്‍ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിന്‍ ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില്‍ നൂറ്റിന്നു ഒന്നു വീതം നിങ്ങള്‍ അവരോടു വാങ്ങിവരുന്നതും അവര്‍ക്കും ഇളെച്ചുകൊടുപ്പിന്‍ .

12 അതിന്നു അവര്‍ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പില്‍ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.

13 ഞാന്‍ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവര്‍ത്തിക്കാത്ത ഏവനെയും അവന്റെ വീട്ടില്‍നിന്നും അവന്റെ സമ്പാദ്യത്തില്‍നിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവന്‍ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സര്‍വ്വസഭയുംആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചു.

14 ഞാന്‍ യെഹൂദാദേശത്തു അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്‍മുതല്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതല്‍ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.

15 എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല്‍ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല്‍ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.

16 ഞാന്‍ ഈ മതിലിന്റെ വേലയില്‍ തന്നേ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാര്‍ ഒക്കെയും ഈ വേലയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.

17 യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളുടെ അടുക്കല്‍ വന്നവരും എന്റെ മേശെക്കല്‍ ഭക്ഷണം കഴിച്ചുപോന്നു.

18 എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തില്‍ ഒരിക്കല്‍ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാല്‍ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.

19 എന്റെ ദൈവമേ, ഞാന്‍ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഔക്കേണമേ.