Stap 243

Studie

     

യിരേമ്യാവു 37

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല്‍ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

2 ഈ നഗരം നിശ്ചയമായി ബാബേല്‍രാജാവിന്റെ സൈന്യത്തിന്റെ കയ്യില്‍ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും

3 യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു

4 പ്രഭുക്കന്മാര്‍ രാജാവിനോടുഈ മനുഷ്യന്‍ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.

5 സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.

6 അവര്‍ യിരെമ്യാവെ പിടിച്ചു കാവല്‍പുരമുറ്റത്തു രാജകുമാരനായ മല്‍ക്കീയാവിന്നുള്ള കുഴിയില്‍ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയതു; കുഴിയില്‍ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയില്‍ താണു.

7 അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.

8 ഏബെദ്-മേലെക്‍ രാജഗൃഹത്തില്‍നിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു

9 യജമാനനായ രാജാവേ, ഈ മനുഷ്യന്‍ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര്‍ അവനെ കുഴിയില്‍ ഇട്ടുകളഞ്ഞു; നഗരത്തില്‍ അപ്പം ഇല്ലായ്കയാല്‍ അവന്‍ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.

10 രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടുനീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പെ അവനെ കുഴിയില്‍നിന്നു കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.

11 അങ്ങനെ ഏബെദ്--മേലെക്‍ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില്‍ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില്‍ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.

12 കൂശ്യനായ ഏബെദ്--മേലെക്‍ യിരെമ്യാവോടുഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളില്‍ വെച്ചു അതിന്നു പുറമെ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.

13 അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയില്‍നിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.

14 അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കല്‍ തന്റെ അടുക്കല്‍ വരുത്തി; രാജാവു യിരെമ്യാവോടുഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.

15 അതിന്നു യിരെമ്യാവു സിദെക്കീയാവോടുഞാന്‍ അതു ബോധിപ്പിച്ചാല്‍ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാല്‍ എന്റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.

16 സിദെക്കീയാരാജാവുഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കയ്യില്‍ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.

17 എന്നാറെ യിരെമ്യാവു സിദെക്കീയാവോടുയിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെന്നാല്‍ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.

18 നീ ബാബേല്‍രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യില്‍നിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.

19 സിദെക്കീയാരാജാവു യിരെമ്യാവോടുകല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.

20 അതിന്നു യിരെമ്യാവു പറഞ്ഞതുഅവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്‍ക്കേണമേ; എന്നാല്‍ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.

21 പുറത്തു ചെല്ലുവാന്‍ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു

യിരേമ്യാവു 38

1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടില്‍ പത്താം മാസത്തില്‍ ബാബേല്‍രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു.

2 സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടില്‍ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതില്‍ ഒരിടം ഇടിച്ചുതുറന്നു.

3 ബാബേല്‍രാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേര്‍ഗ്ഗല്‍--ശരേസരും സംഗര്‍-നെബോവും സര്‍-സെഖീമും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്‍ക്കല്‍ ഇരുന്നു.

4 യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള്‍ ഔടിപ്പോയി; അവര്‍ രാത്രിയില്‍ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകള്‍ക്കും നടുവിലുള്ള വാതില്‍ക്കല്‍കൂടി നഗരത്തില്‍നിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.

5 കല്ദയരുടെ സൈന്യം അവരെ പിന്തുടര്‍ന്നു, യെരീഹോ സമഭൂമിയില്‍വെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.

6 ബാബേല്‍ രാജാവു രിബ്ളയില്‍വെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേല്‍ രാജാവു കൊന്നുകളഞ്ഞു.

7 അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.

8 കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.

9 നഗരത്തില്‍ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാന്‍ ഔടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.

10 ജനത്തില്‍ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ചു, അവര്‍ക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.

11 യിരെമ്യാവെക്കുറിച്ചു ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അകമ്പടിനായകനായ നെബൂസര്‍-അദാനോടു

12 നീ അവനെ വരുത്തി, അവന്റെമേല്‍ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവന്‍ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.

13 അങ്ങനെ അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,

14 യിരെമ്യാവെ കാവല്‍പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവന്‍ ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.

15 യിരെമ്യാവു കാവല്‍പുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാല്‍

16 നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേല്‍ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.

17 അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില്‍ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

18 ഞാന്‍ നിന്നെ വിടുവിക്കും; നീ വാളാല്‍ വീഴുകയില്ല; നിന്റെ ജീവന്‍ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നില്‍ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

യിരേമ്യാവു 39

1 അകമ്പടിനായകനായ നെബൂസര്‍-അദാന്‍ യിരെമ്യാവെ രാമയില്‍നിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തില്‍ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.

2 എന്നാല്‍ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതുനിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനര്‍ത്ഥം അരുളിച്ചെയ്തു.

3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.

4 ഇപ്പോള്‍, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലില്‍ പോരുവാന്‍ നിനക്കു ഇഷ്ടമുണ്ടെങ്കില്‍ പോരിക; ഞാന്‍ നിന്നെ നോക്കും എന്നോടുകൂടെ ബാബേലില്‍ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.

5 അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.

6 അങ്ങനെ യിരെമ്യാവു മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.

7 ബാബേല്‍രാജാവു അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്‍,

8 അവര്‍ മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്‍, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.

9 ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍രാജാവിനെ സേവിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും;

10 ഞാന്‍ നമ്മുടെ അടുക്കല്‍ വരുന്ന കല്ദയര്‍ക്കും ഉത്തരവാദിയായി മിസ്പയില്‍ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളില്‍ സൂക്ഷിച്ചു, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളില്‍ പാര്‍ത്തുകൊള്‍വിന്‍ .

11 അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്‍രാജാവു യെഹൂദയില്‍ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവെ അവര്‍ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്‍

12 സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്‍നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കല്‍ മിസ്പയില്‍ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.

13 എന്നാല്‍ കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാര്‍ത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു അവനോടു

14 നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.

15 പിന്നെ കാരേഹിന്റെ മകനായ യോഹാനാന്‍ മിസ്പയില്‍വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചുഞാന്‍ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില്‍ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.

16 എന്നാല്‍ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു കാരേഹിന്റെ മകന്‍ യോഹാനാനോടുനീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷകു പറയുന്നു എന്നു പറഞ്ഞു.

യിരേമ്യാവു 40

1 എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളില്‍ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ പത്തു ആളുമായി മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വന്നു; അവിടെ മിസ്പയില്‍വെച്ചു അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.

2 നെഥന്യാവിന്റെ മകന്‍ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേല്‍രാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാള്‍കൊണ്ടു വെട്ടിക്കൊന്നു.

3 മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേല്‍ കൊന്നുകളഞ്ഞു.

4 ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോള്‍ തന്നേ,

5 ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്‍യ്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.

6 നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.

7 അവര്‍ പട്ടണത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളഞ്ഞു.

8 എന്നാല്‍ അവരില്‍ പത്തുപേര്‍ യിശ്മായേലിനോടുഞങ്ങളെ കൊല്ലരുതേ; വയലില്‍ കോതമ്പു, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന്‍ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.

9 യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.

10 പിന്നെ യിശ്മായേല്‍ മിസ്പയില്‍ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില്‍ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല്‍ കൊണ്ടു പോകുവാന്‍ യാത്ര പുറപ്പെട്ടു.

11 നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്‍

12 അവര്‍ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‍വാന്‍ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി.

13 യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു.

14 യിശ്മായേല്‍ മിസ്പയില്‍നിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കല്‍ ചേര്‍ന്നു.

15 നെഥന്യാവിന്റെ മകന്‍ യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കല്‍ പൊയ്ക്കളഞ്ഞു.

16 നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കയ്യില്‍നിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനില്‍നിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവര്‍ മിസ്പയില്‍നിന്നു കൂട്ടിക്കൊണ്ടു,

യിരേമ്യാവു 41:1-10

1 അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു

2 നിന്റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

3 അസംഖ്യജനമായിരുന്ന ഞങ്ങളില്‍ അല്പംപേര്‍ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാല്‍ കാണുന്നുവല്ലോ എന്നു പറഞ്ഞു.

4 യിരെമ്യാപ്രവാചകന്‍ അവരോടുഞാന്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കും; യഹോവ നിങ്ങള്‍ക്കു ഉത്തരമരുളുന്നതെല്ലാം ഞന്‍ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.

5 അവര്‍ യിരെമ്യാവോടുനീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാല്‍, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.

6 ഞങ്ങള്‍ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്‍ക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള്‍ കേട്ടനുസരിക്കും എന്നു പറഞ്ഞു.

7 പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

8 അവന്‍ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു

9 നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന്‍ നിങ്ങള്‍ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

10 നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.