അന്ത്യന്യായവിധി # 14

Por Emanuel Swedenborg

Estudar Esta Passagem

  
/ 74  
  

14. 1 III. സ്വര്‍ഗ്ഗവും നരകവും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുമാണു

സ്വര്‍ഗ്ഗവും നരകവും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുമാണു എന്നത് ക്രൈസ്തവലോകത്തിനു തീര്‍ത്തും അജ്ഞാതമാണു, മറ്റൊരു വശത്തു ആദിയില്‍ സൃഷ്ടിക്കപ്പെട്ടവര്‍ ദൂതന്മാരെയാണെന്നും അവരില്‍ നിന്നുമാണു സ്വര്‍ഗ്ഗം ഉണ്ടായതെന്നും സത്താന്‍ അഥവാ പിശാചു ഒരു വെളിച്ച ദൂതനായിരുന്നുവെന്നും എന്നാല്‍ അവന്‍ മറുതലിച്ചു അവനേയും അവന്‍റെ കൂട്ടരേയും തള്ളിയിട്ടെന്നും അതില്‍ നിന്നും ഉയര്‍ന്നുവന്നതാണു നരകമെന്നും ഇക്കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നു. ക്രൈസ്തവ ലോകത്തില്‍ അത്തരത്തിലുള്ള ഒരു വിശ്വാസം ആയിരിക്കുന്നതില്‍ ദൂതന്മാര്‍ ആശ്ചര്യപ്പെടുന്നു, സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള അറിവു സഭയുടെ പ്രാഥമീക ഉപദേശമെന്നിരിക്കെ അതിനെ കുറിച്ചു സഭയുടെ ആളുകള്‍ക്കു ഒന്നും അറിയാതിരിക്കുന്നതിലും അവര്‍ വിസ്മയപ്പെട്ടു. സര്‍വ്വത്ര വ്യാപരിച്ചിരിക്കുന്ന ഈ അജ്ഞത കാരണം സ്വര്‍ഗ്ഗത്തെ കുറിച്ചും നരകത്തെ കുറിച്ചും ഉള്ളതായ അനവധി കാര്യങ്ങള്‍ മനുഷ്യരോടു വെളിപ്പെടുത്തുവാന്‍ കര്‍ത്താവിനു പ്രസാദമായി, സഭ അന്ത്യത്തിലേക്കു വന്നിരിക്കുന്നതു കൊണ്ടു കഴിയാവുന്നത്രത്തോളം അന്ധകാരം ദുരീകരിക്കുന്നതിനും കര്‍ത്താവു പ്രസാദമായതില്‍ ദൂതന്മാര്‍ അതിയായി സന്തോഷിക്കുന്നു. ആയതിനാല്‍ വിശ്വ സ്വര്‍ഗ്ഗത്തില്‍ ആദിയില്‍ സൃഷ്ടിച്ച ഒരു ദൂതനോ വെളിച്ച ദൂതനായി സൃഷ്ടിച്ചു ദൈവത്തോടു മറുതലിച്ചു പിശാചായി തീര്‍ന്നു നരകത്തിലേക്കു നിപതിക്കപ്പെട്ട ഒരു ദൂതനൊ അവിടെ ഇല്ലെന്നും എന്നാല്‍ സ്വര്‍ഗ്ഗത്തിലൊ നരകത്തിലൊ ആകമാനം അവിടെ എത്തപ്പെട്ടിട്ടുള്ളവര്‍ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നാണെന്നും അവരുടെ വായില്‍ നിന്നും പറയപ്പെട്ട കാര്യം ഞാന്‍ ലോകത്തോടു വിളംബരം ചെയ്യണമെന്നു അവര്‍ ആഗ്രഹിച്ചു. ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ സ്വര്‍ഗ്ഗീയ സ്നേഹത്തിലും വിശ്വാസത്തിലും ആയിരുന്നവര്‍ സ്വര്‍ഗ്ഗത്തിലും നരകീയ സ്നേഹത്തിലും അതിന്‍റെ വിശ്വാസത്തിലും ജീവിച്ചിരുന്നവര്‍ നരകത്തിലും ആണു. നരകത്തെ അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ സാത്താനെന്നും പിശാചെന്നും വിളിക്കുന്നു. നരകത്തിന്‍റെ പിന്നാമ്പുറത്തുള്ളവരെ ദുഷ്ടജിന്നുകള്‍ എന്ന് വിളിക്കുന്നു. നരക മുന്‍കവാടത്തില്‍ ദുരാത്മാക്കളുടെ വാസസ്ഥലമെന്നതിനെ സാത്താന്‍ എന്ന് വിളിക്കുന്നു. 2 ഈ നരകങ്ങളുടെ സ്വഭാവം എന്തെന്നുള്ളതു സ്വര്‍ഗ്ഗവും നരകവും എന്ന കൃതിയുടെ ആദ്യം മുതല്‍ അന്ത്യം വരേയുള്ള ഭാഗങ്ങളില്‍ കാണാനായേക്കും. സ്വര്‍ഗ്ഗത്തിലും നരകത്തിലും ഉള്ളതിനേക്കുറിച്ച് അത്തരത്തിലുള്ള ഒരു വിശ്വാസം ക്രൈസ്തവലോകം ധരിച്ചുവെച്ചിരിക്കുന്നതിന് കാരണം വചനത്തിലെ ചില പ്രത്യേക വേദഭാഗങ്ങളാലാണ്. അതിനെ അക്ഷരത്തിന്‍റെ വ്യാഖ്യാനാര്‍ത്ഥങ്ങളേക്കാള്‍ മറ്റൊന്നും മനസ്സിലാക്കുന്നില്ല. എന്നു ദൂതന്മാര്‍ എന്നോടു പറയാറുണ്ടായിരുന്നു. അക്ഷരാര്‍ത്ഥമായിരിക്കെതന്നെ അവയെ വചനത്തില്‍ നിന്നുള്ള സഭയുടെ വാസ്തവീക ഉപദേശങ്ങളെ കൊണ്ടു പ്രകാശിക്കുന്നില്ലെങ്കില്‍ വ്യത്യസ്ത അഭിപ്രായങ്ങളിലേക്ക് മനസ്സിനെ വശീകരിക്കുന്നിടത്തേക്ക് അജ്ഞതയും, വേദവിരുദ്ധതകളും അബദ്ധങ്ങളും ഉയര്‍ന്നു വരുന്നു. 3

Notas de rodapé:

1. [14-16, 18, 20, 21 ഇവ ചെറിയ മാറ്റങ്ങളോടെ ആവർത്തിക്കുന്നു 311-316. ]

2. നരകങ്ങള്‍ അല്ലെങ്കില്‍ പൈശാചികം എന്നത് സാത്താനും പിശാചും ഒന്നുചേര്‍ന്നിരിക്കുന്നതിനെയാണ് (694) ലോകത്തില്‍ പിശാചുക്കള്‍ ആയിരിക്കുന്നവര്‍ മരണാനന്തരവും പിശാചുക്കള്‍ ആകുന്നു (968).

3. സഭയുടെ പഠിപ്പിക്കൽ വചനത്തിൽ നിന്ന് എടുക്കേണ്ടതാണ് (3464, 5402, 6832, 10763, 10765). പഠിപ്പിക്കാതെ വചനം മനസ്സിലാക്കാൻ കഴിയില്ല (9025, 9409, 9424, 9430, 10324, 10431, 10582). യഥാർത്ഥ പഠിപ്പിക്കൽ വചനത്തിന്റെ വായനക്കാർക്ക് ഒരു വിളക്കാണ് (10400). കർത്താവിനാൽ പ്രകാശിതമായവരിൽ നിന്നാണ് ശരിയായ പഠിപ്പിക്കൽ ഉണ്ടാകേണ്ടത് (2510, 2516, 2519, 9424, 10105). അധ്യാപനത്തിന്റെ പ്രയോജനമില്ലാതെ വചനത്തിന്റെ അക്ഷരീയ അർത്ഥം പിന്തുടരുന്നവർക്ക് ദൈവിക സത്യങ്ങളെക്കുറിച്ച് ഒരു ഗ്രാഹ്യവും നേടാൻ കഴിയില്ല (9409, 9410, 10582). അവർ പല പിശകുകളിൽ വീഴുന്നു (10431). പഠിപ്പിക്കലും പഠനവും വചനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സഭയുടെ പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയുള്ളവരും വചനത്തിന്റെ അക്ഷരത്തിന്റെ അർത്ഥത്തിൽ മാത്രം ആശ്രയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം സ്വഭാവം (9025).

  
/ 74