നവയെരുശലേമും അതിന്റെ സ്വർഗ്ഗീയ ഉപദേശവും # 0

Por Emanuel Swedenborg

Estudar Esta Passagem

/ 325  
  

ആമുഖക്കുറിപ്പ്

Notas do tradutor ou notas de rodapé::

ദി നോവ ഹെയിരോസോലിമ ഏറ്റ് എജൂസ് ദോക്റ്റ്രിന കായിലെസ്ത്തി എന്ന തലക്കെട്ടോടു കൂടി ലത്തീന്‍ ഭാഷയില്‍ അതായത് നവയെരുശലേമും അതിന്‍റെ സ്വര്‍ഗ്ഗീയ ഉപദേശവും എന്നുള്ള ഇമ്മാനുവേല്‍ സ്വീഡന്‍ബോര്‍ഗിന്‍റെ പുതിയ ദൈവശാസ്ത്ര വിവരണങ്ങളുടെ ഒരു സംഗ്രഹമാണ് ഈ ലഘു പുസ്തകം. നവയെരുശലേമും അതിന്‍റെ സ്വര്‍ഗ്ഗീയ ഉപദേശവും എന്നു പൊതുവായി വിളിക്കുന്ന ഈ ലഘു ഗ്രന്ഥത്തില്‍ തന്‍റെ പഠിപ്പിക്കലുകളുടെ ആമുഖങ്ങളില്‍ 23 ഭാഗങ്ങള്‍ പ്രതിപദിക്കുന്നുണ്ട്. ഇവയില്‍ താഴെ പറയുന്ന വിഷയങ്ങളിലൂടെ തന്‍റെ ഉപദേശ പരമ്പര കടന്നു പോകുന്നു...

നന്മ സത്യം വിശ്വാസം വീണ്ടുംജനനം തിരുവത്താഴം മാനസ്സാന്തരം, സ്നേഹം, വിശുദ്ധ തിരുവെഴുത്തുകള്‍, കര്‍ത്താവു എന്നിങ്ങനെ:

ഈ വാക്കുകളോടെ അദ്ദേഹത്തിന്‍റെ മുഖവുര സംഗ്രഹിക്കുന്നു

"സ്വര്‍ഗ്ഗത്തില്‍ നിന്നും, ദൈവസന്നിധിയില്‍ നിന്നു തന്നെ ഇറങ്ങി വരുന്നതായ് കാണപ്പെട്ട നവയെരുശലേം എന്ന വിശുദ്ധ നഗരം എന്നതിനാല്‍ അര്‍ത്ഥമാക്കുന്നതെന്ന് ഈ വസ്തുതകളാല്‍ വ്യക്തമാക്കാനാവും. എന്നാല്‍ പുതിയ സഭയ്ക്കയ്ക്കു വേണ്ടി ഉദ്ധിഷ്ടിതമായ യഥാര്‍ത്ഥ പഠിപ്പിക്കലിലേക്ക് ഞാന്‍ കടക്കു കയാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നു എനിക്ക് ഇതു വെളിപ്പെടുത്ത പ്പെട്ടിരിക്കെ ഈ ആശയം പകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിനുള്ളതു കൊണ്ട് ഇതിനെ സ്വര്‍ഗ്ഗത്തിന്‍റെ അനുശാസനങ്ങള്‍ എന്നു വിളിക്കുന്നു.

ഇവിടെ കര്‍ത്താവു എന്ന അദ്ധ്യായ ഭാഗത്ത് നിന്നു ഗ്രന്ഥഭാഗം:

നിത്യമരണത്തില്‍ നശിച്ചു പോകുമായിരുന്ന മനുഷ്യ വര്‍ഗ്ഗത്തെ രക്ഷിക്കേണ്ടതിനായി കര്‍ത്താവു ഈ ലോകത്തിലേക്ക് വന്നു. ഈ ലോകത്തിലേക്കു വരികയും ഇവിടെ നിന്നു വിട്ടുപോവുയും ചെയ്യുന്ന എല്ലാ മനുഷ്യരേയും ആക്രമിച്ചിരുന്ന നരകങ്ങളെ അവന്‍ കീഴ്പ്പെടുത്തി. അവന്‍ മഹത്വപ്പെടുത്തിയ അവന്‍റെ മനുഷ്യത്വത്താല്‍ നരകങ്ങളെ അധീനപ്പെടുത്തി സൂക്ഷിക്കുവാന്‍ കഴിയും. ഒരേ സമയം തന്നെ നരകങ്ങളൂടെ അധീനപ്പെടുത്തലും തന്‍റെ മനുഷ്യത്വത്തിന്‍റെ മഹത്വീകരണവും പ്രാപ്തമാക്കിയത് അമ്മയില്‍ നിന്നുണ്ടായിരുന്ന മനുഷ്യത്വത്തിലേക്ക് പ്രലോഭനങ്ങ ളൂടെ മുഖാന്തരങ്ങള്‍ അനുവദിച്ചുകൊണ്ട് അവയില്‍ നിന്നുള്ള അവിരാമമായ വിജയങ്ങളാലും ആണ്. ക്രൂശിന്മേലുള്ള അവന്‍റെ കഷ്ടാനുഭവങ്ങള്‍ അവസാന പ്രലോഭനവും ഒടുവിലത്തെ വിജയവുമായിരിന്നു.

/ 325