Step 278

Study

     

ഹഗ്ഗായി 1

1 ദാര്‍യ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവേക്കും ഉണ്ടായതെന്തെന്നാല്‍

2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.

3 ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

4 ഈ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ക്കു തട്ടിട്ട വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ?

5 ആകയാല്‍ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .

6 നിങ്ങള്‍ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; കൂലിക്കാരന്‍ ഔട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലിവാങ്ങുന്നു.

7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .

8 നിങ്ങള്‍ മലയില്‍ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിന്‍ ; ഞാന്‍ അതില്‍ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.

9 നിങ്ങള്‍ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാല്‍ അതു അല്പമായ്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങള്‍ ഔരോരുത്തനും താന്താന്റെ വീട്ടിലേക്കു ഔടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

10 അതുകൊണ്ടു നിങ്ങള്‍നിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.

11 ഞാന്‍ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.

12 അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തില്‍ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.

13 അപ്പോള്‍ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടുഞാന്‍ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.

14 യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തില്‍ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണര്‍ത്തി; അവര്‍ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കല്‍ വേല ചെയ്തു.

15 ദാര്‍യ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ.

ഹഗ്ഗായി 2

1 ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

2 നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തില്‍ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാല്‍

3 നിങ്ങളില്‍ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആര്‍ ശേഷിച്ചിരിക്കുന്നു? ഇപ്പോള്‍ കണ്ടിട്ടു നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?

4 ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

5 നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഔര്‍പ്പിന്‍ ; എന്റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

7 ഞാന്‍ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

8 വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

9 ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന്‍ സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

10 ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

11 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാല്‍

12 ഒരുത്തന്‍ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല്‍ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാര്‍ ഇല്ല എന്നുത്തരം പറഞ്ഞു.

13 എന്നാല്‍ ഹഗ്ഗായിശവത്താല്‍ അശുദ്ധനായ ഒരുത്തന്‍ അവയില്‍ ഒന്നു തൊടുന്നുവെങ്കില്‍ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നുഅതു അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.

14 അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാല്‍അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയില്‍ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം അത്രേ.

15 ആകയാല്‍ നിങ്ങള്‍ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കല്‍ കല്ലിന്മേല്‍ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊള്‍വിന്‍ .

16 ആ കാലത്തു ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയില്‍ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളു.

17 വെണ്‍കതിരും വിഷമഞ്ഞും കല്‍മഴയുംകൊണ്ടു ഞാന്‍ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

18 നിങ്ങള്‍ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിന്‍ ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതല്‍, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തില്‍ തന്നേ ദൃഷ്ടിവേക്കുവിന്‍ .

19 വിത്തു ഇനിയും കളപ്പുരയില്‍ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.

20 ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാല്‍

21 നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതുഞാന്‍ ആകാശത്തെയും ഭൂമിയെയും ഇളക്കും.

22 ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന്‍ രഥത്തെയും അതില്‍ കയറി ഔടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഔടിക്കുന്നവരും ഔരോരുത്തന്‍ താന്താന്റെ സഹോദരന്റെ വാളിനാല്‍ വീഴും.

23 അന്നാളില്‍--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാന്‍ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.