Step 51

Study

     

സംഖ്യാപുസ്തകം 26:35-65

35 എഫ്രയീമിന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുടുംബം; ബേഖെരില്‍നിന്നു ബേഖെര്‍യ്യകുടുംബം; തഹനില്‍ നിന്നു തഹന്യകുടുംബം,

36 ശൂഥേലഹിന്റെ പുത്രന്മാര്‍ ആരെന്നാല്‍ഏരാനില്‍നിന്നു ഏരാന്യകടുംബം.

37 അവരില്‍ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര്‍ മുപ്പത്തീരായിരത്തഞ്ഞൂറുപേര്‍. ഇവര്‍ കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാര്‍.

38 ബെന്യാമീന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ബേലയില്‍നിന്നു ബേലാവ്യകുടുംബം; അസ്ബേലില്‍നിന്നു അസ്ബേല്യകുടുംബം; അഹീരാമില്‍നിന്നു അഹീരാമ്യകുടുംബം;

39 ശെഫൂമില്‍നിന്നു ശെഫൂമ്യകുടുംബം; ഹൂഫാമില്‍നിന്നു ഹൂഫാമ്യകുടുംബം.

40 ബേലിയുടെ പുത്രന്മാര്‍ അര്‍ദ്ദും നാമാനും ആയിരുന്നു; അര്‍ദ്ദില്‍നിന്നു അര്‍ദ്ദ്യകുടുംബം; നാമാനില്‍നിന്നു നാമാന്യകുടുംബം.

41 ഇവര്‍ കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാര്‍; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറു പേര്‍.

42 ദാന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ശൂഹാമില്‍നിന്നു ശൂഹാമ്യ കുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള്‍ ആകുന്നു.

43 ശൂഹാമ്യകുടുംബങ്ങളില്‍ എണ്ണപ്പെട്ടവര്‍ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേര്‍.

44 ആശേരിന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍യിമ്നയില്‍നിന്നു യിമ്നീയകുടുംബം; യിശ്വയില്‍നിന്നു യിശ്വീയ കുടുംബം; ബെരീയാവില്‍നിന്നു ബെരീയാവ്യകുടുംബം.

45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങള്‍ ആരെന്നാല്‍ഹേബെരില്‍നിന്നു ഹേബെര്‍യ്യകുടുംബം; മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുടുംബം.

46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേര്‍.

47 ഇവര്‍ ആശേര്‍പുത്രന്മാരുടെ കുടുംബങ്ങള്‍. അവരില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.

48 നഫ്താലിയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍യഹ്സേലില്‍നിന്നു യഹ്സേല്യകുടുംബം; ഗൂനിയില്‍നിന്നു ഗൂന്യകുടുംബം;

49 യേസെരില്‍നിന്നു യേസെര്‍യ്യകുടുംബം. ശില്ലോമില്‍നിന്നു ശില്ലോമ്യ കുടുംബം

50 ഇവര്‍ കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങള്‍ ആകുന്നു; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി നാനൂറു പേര്‍.

51 യിസ്രായേല്‍മക്കളില്‍ എണ്ണപ്പെട്ട ഇവര്‍ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്‍.

52 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

53 ഇവര്‍ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

54 ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

55 ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.

56 ആള്‍ ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

57 ലേവ്യരില്‍ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തില്‍നിന്നു കെഹാത്യകുടുംബം; മെരാരിയില്‍നിന്നു മെരാര്‍യ്യകുടുംബം.

58 ലേവ്യകുടുംബങ്ങള്‍ ആവിതുലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

59 അമ്രാമിന്റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്‍; അവള്‍ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്‍; അവള്‍ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്‍യ്യാമിനെയും പ്രസവിച്ചു.

60 അഹരോന്നു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ ജനിച്ചു.

61 എന്നാല്‍ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

62 ഒരു മാസം പ്രായംമുതല്‍ മേലോട്ടു അവരില്‍ എണ്ണപ്പെട്ട ആണുങ്ങള്‍ ആകെ ഇരുപത്തുമൂവായിരം പേര്‍; യിസ്രായേല്‍മക്കളുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ എണ്ണിയില്ല.

63 യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര്‍ ഇവര്‍ തന്നേ.

64 എന്നാല്‍ മോശെയും അഹരോന്‍ പുരോഹിതനും സീനായിമരുഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരില്‍ ഒരുത്തനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

65 അവര്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും ഒഴികെ അവരില്‍ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം 27

1 അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര്‍ അടുത്തുവന്നു. അവന്റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു.

2 അവര്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍

3 ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.

4 ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാസം തരേണം.

5 മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.

6 യഹോവ മോശെയേൂടു അരുളിച്ചെയ്തതു

7 സെലോഫ ഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്‍ക്കും കൊടുക്കേണം.

8 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്കു കൊടുക്കേണം.

9 അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.

10 അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്‍ക്കും കൊടുക്കേണം.

11 അവന്റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.

12 അനന്തരം യഹോവ മോശെയോടു കല്പിച്ചതുഈ അബാരീംമലയില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.

13 അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.

14 സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.

15 അപ്പോള്‍ മോശെ യഹോവയോടു

16 യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും

17 അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.

18 യഹോവ മോശെയോടു കല്പിച്ചതുഎന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു

19 അവന്റെ മേല്‍ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന്നു ആജ്ഞകൊടുക്ക.

20 യിസ്രായേല്‍മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില്‍ ഒരംശം അവന്റെ മേല്‍ വെക്കേണം.

21 അവന്‍ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.

22 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയു മുമ്പാകെ നിര്‍ത്തി.

23 അവന്റെമേല്‍ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം 28

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അര്‍പ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാന്‍ യിസ്രായേല്‍മക്കളോടു കല്പിക്കേണം.

3 നീ അവരോടു പറയേണ്ടതുനിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാല്‍നാള്‍തോറും നിരന്തരഹോമയാഗത്തിന്നായിഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.

4 ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

5 ഇടിച്ചെടുത്ത എണ്ണ കാല്‍ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്‍പ്പിക്കേണം.

6 ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വ്വതത്തില്‍വെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.

7 അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല്‍ ഹീന്‍ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില്‍ ഒഴിക്കേണം.

8 മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.

9 ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അര്‍പ്പിക്കേണം.

10 നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.

11 നിങ്ങളുടെ മാസാരംഭങ്ങളില്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

12 കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും

13 കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

14 അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍ ഒന്നും കുഞ്ഞാടൊന്നിന്നു കാല്‍ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.

15 നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവേക്കു ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണം.

16 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.

17 ആമാസം പതിനഞ്ചാം തിയ്യതി പെരുനാള്‍ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

18 ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

19 എന്നാല്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

20 അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും

21 ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.

22 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.

23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്‍പ്പിക്കേണം.

24 ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്‍പ്പിക്കേണം.

25 ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

26 വാരോത്സവമായ ആദ്യഫലദിവസത്തില്‍ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

27 എന്നാല്‍ നിങ്ങള്‍ യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

28 അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും

29 ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും

30 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.

31 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.