334. വിധ കാര്യങ്ങളെല്ലാം തന്നെ മനുഷ്യന്‍റെ പ്രവൃത്തികളാല്‍ അവന് ആസ്വദിക്കുവാനുള്ള സൗജന്യ ദാനങ്ങളത്രെ; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരുടെ അവസ്ഥയില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്. ഭൂമിയിലെ മനുഷ്യര്‍ക്കെന്ന പോലെ സ്വര്‍ഗ്ഗത്തിലെ മാലാഖകല്‍ക്ക് ശാരീരികഭാവങ്ങള്‍ ഉണ്ട്, യുക്ത്യധിഷ്ഠിത ഭാവങ്ങള്‍ ഉണ്ട്, ആത്മീയ ഭാവങ്ങള്‍ ഉണ്ട്. അവര്‍ക്ക് പോഷകമൂല്യങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. അതായത് ദിനംപ്രതി സൗജന്യ ഭക്ഷണം ലഭിക്കുന്നു, ധരിക്കുവാന്‍ ആവശ്യത്തിന് വസ്ത്രങ്ങള്‍ സൗജന്യമാണ്. താമസസൗകര്യവും അങ്ങനെതന്നെ. ഈവക സംഗതികളെക്കുറിച്ചൊന്നും തന്നെ അവര്‍ ആലോചിക്കേണ്ട കാര്യമേയില്ല. അവര്‍ യുക്ത്യാധിഷ്ഠിത ആത്മീയ ഭാവങ്ങളില്‍ ആയിരിക്കുന്നിടത്തോളം ആസ്വാദനങ്ങള്‍, സംരക്ഷണം, സ്ഥായിയായ നിലനില്‍പ് ഇവ ഉണ്ടായിരിക്കും. പക്ഷെ വ്യത്യാസം ഇതാണ് ഇവയെല്ലാം ദൂതന്മാർക്ക് കാണുവാന്‍ സാധിക്കുന്നു; കാരണം, അവരുടെ സ്നേഹം ജ്ഞാനം എന്നിവയ്ക്ക് അനൂരൂപരായാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സ്നേഹവും ജ്ഞാനവും കര്‍ത്താവില്‍ നിന്നുതന്നെയാണല്ലോ (കഴിഞ്ഞ അദ്ധ്യായം ശ്രദ്ധിക്കുക. (ദിവ്യസ്നേഹവും ജ്ഞാനവും 322); എന്നാല്‍ മനുഷ്യന് ഇവ കാണ്‍മാന്‍ സാദ്ധ്യമല്ല; കാരണം അവരുടെ കണക്കെടുപ്പ് വാര്‍ഷികമായിട്ടത്രെ: അല്ലാതെ സ്നേഹത്തിലും ജ്ഞാനത്തിലും അധിഷ്ഠിതമായല്ല. അതേസമയം അവരുടെ സൂക്ഷ്മതയ്ക്ക് അനുരൂപമായിട്ടുതന്നെയാണുതാനും.