Шаг 127

Учиться

     

ദിനവൃത്താന്തം 2 8

1 ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം

2 ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോന്‍ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാര്‍പ്പിച്ചു.

3 അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;

4 അവന്‍ മരുഭൂമിയില്‍ തദ്മോരും ഹമാത്തില്‍ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.

5 അവന്‍ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഔടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും

6 ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാന്‍ ശലോമോന്‍ ആഗ്രഹിച്ചതൊക്കെയും പണിതു.

7 ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും

8 യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.

9 യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.

10 ശലോമോന്‍ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേല്‍വിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതുപേര്‍ ആയിരുന്നു.

11 ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.

12 ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍

13 അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തില്‍, വാരോത്സവത്തില്‍, കൂടാരങ്ങളുടെ ഉത്സവത്തില്‍ ഇങ്ങനെ ആണ്ടില്‍ മൂന്നു പ്രാവശ്യവും യഹോവേക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.

14 അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.

15 യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.

16 യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാള്‍മുതല്‍ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.

17 ആ കാലത്തും ശലോമോന്‍ എദോംദേശത്തു കടല്‍ക്കരയിലുള്ള എസ്യോന്‍ -ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.

18 ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.

ദിനവൃത്താന്തം 2 9

1 ശെബാരാജ്ഞി ശലോമോന്റെ കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില്‍ വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.

2 അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു; സമാധാനം പറവാന്‍ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.

3 ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവന്‍ പണിത അരമനയും

4 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.

5 അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യംതന്നേ;

6 ഞാന്‍ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല; എന്നാല്‍ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ കേട്ട കേള്‍വിയെക്കാള്‍ നീ ശ്രേഷ്ഠനാകുന്നു.

7 നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.

8 നിന്റെ ദൈവമായ യഹോവേക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തില്‍ നിന്നെ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനിലക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന്‍ നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു.

9 അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവര്‍ഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.

10 ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.

11 രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.

12 ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതില്‍ പരമായി അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു; അങ്ങനെ അവള്‍ തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

13 സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഔരോ ആണ്ടില്‍ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.

14 അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.

15 ശലോമോന്‍ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല്‍ പൊന്‍ പലക ചെലവായി.

16 അവന്‍ പൊന്‍ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെല്‍ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോന്‍ വനഗൃഹത്തില്‍വെച്ചു.

17 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

18 സിംഹാസനത്തോടു ചേര്‍ത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഔരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.

19 ആറു പതനത്തില്‍ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.

20 ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.

21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തര്‍ശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കല്‍ തര്‍ശീശ് കപ്പലുകള്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവയെ കൊണ്ടുവന്നു.

22 ഇങ്ങനെ ശലോമോന്‍ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.

23 ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.

24 അവരില്‍ ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊന്‍ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗ്ഗം, കുതിര, കോവര്‍ കഴുത എന്നിവയെ കൊണ്ടുവന്നു.

25 ശലോമോന്നു കുതിരകള്‍ക്കും രഥങ്ങള്‍ക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.

26 അവന്‍ നദി മുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.

27 രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

28 മിസ്രയീമില്‍നിന്നും സകലദേശങ്ങളില്‍നിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.

29 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം നാഥാന്‍ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്‍ശകന്റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.

30 ശലോമോന്‍ യെരൂശലേമില്‍ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.

31 പിന്നെ ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

ദിനവൃത്താന്തം 2 10

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.

2 എന്നാല്‍ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി മിസ്രയീമില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്‍നിന്നു മടങ്ങിവന്നു.

3 അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു

4 നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെ മേല്‍ വെച്ചു; ആകയാല്‍ നിന്റെ അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

5 അവന്‍ അവരോടുമൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.

6 രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.

7 അതിന്നു അവര്‍ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

8 എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവനക്കാരോടു ആലോചിച്ചു

9 നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.

10 അവനോടു കൂടെ വളര്‍ന്നിരുന്ന യൌവനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും.

11 എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

12 മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍വന്നു.

13 എന്നാല്‍ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു

14 യൌവനക്കാരുടെ ആലോചനപ്രകാരം അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.

15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.

16 രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.

17 യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.

18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്‍വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേല്യര്‍ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.

19 ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.

ദിനവൃത്താന്തം 2 11:1-12

1 രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തില്‍നിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.

2 എന്നാല്‍ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

3 ശലോമോന്റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക

4 നിങ്ങള്‍ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.

5 രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.

6 അവന്‍ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം

7 ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ,

8 ,9 അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം,

9 ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന്‍ , ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.

10 അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയില്‍ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.

11 അവന്‍ ഔരോ പട്ടണത്തിലും വന്‍ പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.

12 എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്റെ അടുക്കല്‍ വന്നുചേര്‍ന്നു.