ദിവ്യ സ്നേഹവും ജ്ഞാനവും #152

Nga Emanuel Swedenborg

Studioni këtë pasazh

  
/ 432  
  

152. പ്രപഞ്ചത്തില്‍ സര്‍വ്വ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദിവ്യസ്നേഹത്താലും, ദിവ്യജ്ഞാനത്താലും ആണ് എന്ന വസ്തുത ഒന്നാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. (വിശേഷിച്ചും ദിവ്യസ്നേഹവും ജ്ഞാനവും 52, 53). ഇനി ഇവിടെ മനസ്സിലാക്കുവാനുള്ളത് ദിവ്യസ്നേഹ്ത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും ഉള്ള പ്രഥമ പുറപ്പെടലായ സൂര്യനില്‍ കൂടെയാണ് ഇവ സംഭവിച്ചത് എന്നത്രെ.

ഏതൊരു ഹേതുവില്‍ നിന്നും സംജാതമാകുന്ന ഫലങ്ങളേയും തുടര്‍ന്ന് ഹേതു തന്നെയാണ് ഫലങ്ങളെ കൃത്യതയോടെ ക്രമീകരിക്കുന്നത് െന്ന വാസ്തവത്തെയും ശരിയായി തിരിച്ചറിയുന്ന ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ് പ്രഥമ സൃഷ്ടി സൂര്യന്‍ തന്നെയാണെന്നും പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സര്‍വ്വവിധ വസ്തുക്കളുടേയും യഥാതഥ നിലനില്‍പ്പ് ആ സൂര്യനില്‍ നിന്നുതന്നെയുള്ള യാഥാര്‍ത്ഥ്യവും അതായത്, അവയുടെ നിലനില്‍പ്പിന്‍റെ സ്രോതസ്സ് സൂര്യന്‍ തന്നെയെന്നര്‍ത്ഥം. നിലനില്‍പ്പ് യഥാതഥം തന്നെയെന്നു പറയുവാന്‍ കാരണം അതിന്‍റെ ഭാഗഭാഗിത്വം തെളിവാര്‍ന്നതാണെന്നതും സര്‍വ്വ വസ്തുക്കളും സൂര്യന്‍റെ ദൃഷ്ടിപഥത്തില്‍ തന്നെയാണെന്നതും അവയുടെ യഥാതഥ നിലനില്‍പ്പിന് അത് അങ്ങനെതന്നെ ആയിരിക്കണമെന്നുള്ളതുമത്രെ. സൂര്യന്‍റെ പ്രഭാവലയത്തില്‍ നിന്ന് അന്തരീക്ഷത്തിലൂടെ ഇവയെ പിന്‍മാറ്റുവാനുള്ള ഏതു ശ്രമവും അവയുടെ അപ്രത്യക്ഷതയിലായിരിക്കും എത്തിച്ചേരുക. വിശുദ്ധിയില്‍ നിന്ന് വിശുദ്ധിയിലേയ്ക്കുള്ള നിറവില്‍ ആയിരിക്കുന്ന അന്തരീക്ഷം, സൂര്യന്‍റെ ശക്തിയാല്‍ സജീവമായിരിക്കും. അന്തരീക്ഷം പരസ്പര ബന്ധത്തില്‍ ആയിരിക്കുന്ന സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്നതത്രെ. അതായത്, പ്രപഞ്ചത്തിന്‍റെയും അതോട് ബന്ധപ്പെട്ട സര്‍വ്വതിന്‍റേയും യഥാതഥ നിലനില്‍പ്പ് സൂര്യനിലൂടെയാണ്. സൂര്യന്‍ ആദ്യസൃഷ്ടിയാണ്, മറ്റുള്ളവയെല്ലാം അതില്‍ നിന്നു മാത്രവും.

സൂര്യനില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നുവെന്നു പറയുമ്പോഴും സൂര്യനാണ് കര്‍ത്താവ്, കര്‍ത്താവെന്നാല്‍ സൂര്യന്‍റെ സൂര്യനും കർത്തു സൃഷ്ടി.

  
/ 432