ദിവ്യ സ്നേഹവും ജ്ഞാനവും #154

Nga Emanuel Swedenborg

Studioni këtë pasazh

  
/ 432  
  

154. പ്രപഞ്ചവും അതിലുള്ള സര്‍വ്വവസ്തുക്കളും കര്‍ത്താവിനാല്‍ സൃഷ്ടിക്കപ്പെടുമ്പോല്‍ ആത്മീയ ലോക സൂര്യന്‍ അവയ്ക്ക് ഒരു മാദ്ധ്യമം ആയിരുന്നു, കാരണം ആത്മീയ ലോക സൂര്യനായിരുന്നു. ദിവ്യ സ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും ഏറ്റവും ആദ്യമായി പുറപ്പെട്ടത്. ദിവ്യസ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നന്നും മറ്റുള്ളവ എല്ലാം പുറപ്പെടുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 52-82) ഭാഗങ്ങളില്‍ പറഞ്ഞിട്ടുണ്ട്).

ഏതൊരു സൃഷ്ടിക്കും, അത് എത്ര വലുതാകട്ടെ, എത്ര ചെറുതാകട്ടെ, മൂന്ന് ഘടകങ്ങള്‍ അവയ്ക്കു പിന്‍പില്‍ ഉണ്ടാകും; ഒരു അന്ത്യം, ഒരു ഹേതു, ഒരു ഫലം അഥവാ ഒരു ലക്ഷ്യം. ഇവ മൂന്നും ഇല്ലാതെ ഒരു സൃഷ്ടിയെക്കുറിച്ച് ചിന്തിക്കുക അസാദ്ധ്യമത്രെ. ഏറ്റവും ഉന്നതമായ സൃ,്ടിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതായത് പ്രപഞ്ചത്തില്‍, ഈ മൂന്നു ഘടകങ്ങള്‍ ഏതുവിധമായിരിക്കും ക്രമീകൃതമാക്കുക? സര്‍വ്വതിന്‍റെയും അന്ത്യം സൂര്യനില്‍ ആയിരിക്കും, കാരണം ദിവ്യസ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും ഉള്ള ആദ്യത്തെ പുറപ്പെടല്‍ സൂര്യനാണ്. ഹേതുവായവയെല്ലാംതന്നെ ആത്മീയ ലോകത്ത് ആയിരിക്കും, ഫലങ്ങള്‍ ഭൗമിക ലോകത്തും ഈ മുന്നു ഘടകങ്ങള്‍ ഓരോ വസ്തുക്കളിലും എങ്ങനെ ആദ്യത്തെതാകുന്നു, എങ്ങനെ അവസാനത്തേതാകുന്നു എന്നു നോക്കാം (ദിവ്യസ്നേഹവും ജ്ഞാനവും 167-172).

ഇവ മൂന്നും കൂടാതെ ഒരു സൃഷ്ടി സാദ്ധ്യമല്ലായെന്ന് നാം കണ്ടുകഴിഞ്ഞു, അങ്ങനെയെങ്കില്‍ പ്രപഞ്ചവും വസ്തുക്കളും സൂര്യനില്‍കൂടെ കര്‍ത്താവ് സൃഷ്ടിക്കുമ്പോള്‍ സര്‍വ്വതിനും അന്ത്യം അവിടെയാകുന്നു.

  
/ 432