വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം #6

Nga Emanuel Swedenborg

Studioni këtë pasazh

  
/ 118  
  

6. കര്‍ത്താവില്‍ നിന്ന് സ്വര്‍ഗ്ഗീയവും, ആത്മീകവും പ്രകൃതിപരവുമായ സത്തകള്‍ ഒന്നൊന്നായി അനുസ്യൂതം പുറപ്പെടുന്നു. ദിവ്യസ്നേഹത്തില്‍ നിന്ന് പുറപ്പെടുന്നതിനെ സ്വര്‍ഗ്ഗീയമെന്ന് വിളിക്കുന്നു. അത് ദിവ്യനന്മയാകുന്നു. ദിവ്യജ്ഞാനത്തില്‍ നിന്ന് പുറപ്പെടുന്നതിനെ ആത്മീകം എന്ന് വിളിക്കുന്നു, അത് ദിവ്യസത്യം ആകുന്നു. പ്രകൃതീകം എന്നതു ഇവ രണ്ടില്‍ നിന്നും പുറപ്പെടുന്നതും ഏറ്റവും ഉയര്‍ന്ന അളവില്‍ അല്ലെങ്കില്‍ കുറഞ്ഞ അളവില്‍ അവയുടെ സമ്മിശ്രമാണു. മൂന്നാം സ്വര്‍ഗ്ഗം അഥവാ അത്യുന്നത സ്വര്‍ഗ്ഗം രൂപീകരിക്കുന്ന കര്‍ത്താവിന്‍റെ രാജ്യത്തിലെ ദൂതന്മാര്‍, കര്‍ത്താവില്‍ നിന്നും ഉള്ളതും, അതിവിശിഷ്ടം എന്നുവിളിക്കുന്ന ദിവ്യപ്രസാരണത്തിലും കര്‍ത്താവില്‍ നിന്നുള്ള സ്നേഹത്തിന്‍റെ നന്‍മയിലും ആണു. ആത്മീയ സ്വര്‍ഗ്ഗം എന്ന് വിളിക്കപ്പെടുന്ന രണ്ടാം സ്വര്‍ഗ്ഗം അഥവാ മദ്ധ്യസ്വര്‍ഗ്ഗത്തെ സജ്ജീകരിക്കുന്ന, കര്‍ത്താവിന്‍റെ ആത്മീകരാജ്യത്തിലെ ദൂതന്മാര്‍, ആത്മീകം എന്ന് വിളക്കപ്പെടുന്ന ദിവ്യപ്രസാരണതലത്തിലും, എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ത്താവില്‍ നിന്നുള്ള ജ്ഞാനത്തിന്‍റെ സത്യത്തില്‍ വസിക്കുന്നവരും ആകുന്നു. ലോകത്തിലെ സഭയിലെ ആളുകള്‍ കര്‍ത്താവില്‍ നിന്നും പ്രസരിക്കുന്ന ദിവ്യപ്രകൃതിയിലാണു. അതിവിശിഷ്ട സ്വര്‍ഗ്ഗം, ആത്മീയ സ്വര്‍ഗ്ഗം, പ്രാകൃതികസ്വര്‍ഗ്ഗം എന്നു വ്യവസ്ഥപെടുത്തിയിട്ടുള്ള ഈ മൂന്നു പരിമാണങ്ങളിലൂടെ അവരോഹണം ചെയ്തു ഇതിന്‍റെ ആത്യന്തീകത്തിലേക്കു കര്‍ത്താവിങ്കല്‍ നിന്നും ദിവ്യനിര്‍ഗമനം ഇതില്‍ നിന്നു പിന്തുടരുന്നു. കര്‍ത്താവിങ്കല്‍ നിന്നും അവരോഹണം ചെയ്യുന്ന ദിവ്യത ഈ മൂന്നു പരിമാണങ്ങളിലൂടെ മനുഷ്യനിലേക്കു ഇറങ്ങി വരുന്നു., ഇതു അവരോഹണം ചെയ്തിരിക്കുമ്പോള്‍ അതില്‍ തന്നെ മൂന്നു പരിമാണങ്ങളൂം ഉള്ളടങ്ങിയിരിക്കുന്നു. എല്ലാ ദിവ്യതകളുടേയും പ്രകൃതി അത്തരത്തിലാണു, ആയതുകൊണ്ടു ഇതിന്‍റെ ആത്യന്തീക പരിമാണത്തില്‍ ആകുമ്പോള്‍ ഇതിന്‍റെ പരിപൂര്‍ണ്ണതയില്‍ ആകുന്നു. ഇതാണു വചനത്തിന്‍റെ പ്രകൃതം. ഇതില്‍ അതിന്‍റെ ആത്യന്തീക അര്‍ത്ഥം പ്രാകൃതീകമാണ്. ഇതില്‍ ആന്തരീകതലാര്‍ത്ഥം ആത്മീയവും, ആത്യന്തീക അന്തര്‍തല അര്‍ത്ഥം സ്വര്‍ഗ്ഗീയവുമാണൂ, ഇതില്‍ ഓരോന്നും ദിവ്യമാണു. ആ വചനത്തിന്‍റെ ഈ പ്രകൃതി അക്ഷരത്തിന്‍റെ അര്‍ത്ഥത്തില്‍ സ്വാഭാവീകമായിരിക്കുന്നതു പോലെ പ്രകടമല്ല. അതിന്‍റെ മുഖ്യകാരണം ഇതാണ് ഭൂമിയിലുള്ള മനുഷ്യന്‍ നാളിതുവരെയും സ്വര്‍ഗ്ഗങ്ങളെക്കുറിച്ച് യാതൊന്നും അറിഞ്ഞിട്ടില്ലായ്കയാല്‍ ആത്മീകസ്വര്‍ഗ്ഗം എന്താണെന്നും അതിവിശിഷ്ട സ്വര്‍ഗ്ഗം എന്താണെന്നും മനസ്സിലാക്കിയിട്ടില്ല. തന്മൂലം അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും പ്രാകൃതിക സ്വര്‍ഗ്ഗം എന്താണെന്നും തിരിച്ചറിഞ്ഞിട്ടില്ല തന്നെ.

  
/ 118