Hapi 198

Studimi

     

സങ്കീർത്തനങ്ങൾ 125

1 ആരോഹണഗീതം

2 യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നിലക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു.

3 പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

4 നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല.

5 യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 126

1 ആരോഹണഗീതം

2 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

3 അന്നു ഞങ്ങളുടെ വായില്‍ ചിരിയും ഞങ്ങളുടെ നാവിന്മേല്‍ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയില്‍ അന്നു പറഞ്ഞു.

4 യഹോവ ഞങ്ങളില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ സന്തോഷിക്കുന്നു.

5 യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.

6 കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.

സങ്കീർത്തനങ്ങൾ 127

1 ശലോമോന്റെ ഒരു ആരോഹണഗീതം

2 യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.

3 നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.

4 മക്കള്‍, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.

5 വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.

സങ്കീർത്തനങ്ങൾ 128

1 ആരോഹണഗീതംയഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;

2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.

3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.

4 യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5 യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.

6 നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 129

1 ആരോഹണഗീതം.

2 യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

3 അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.

4 ഉഴവുകാര്‍ എന്റെ മുതുകിന്മേല്‍ ഉഴുതു; ഉഴവു ചാലുകളെ അവര്‍ നീളത്തില്‍ കീറി.

5 യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.

6 സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.

7 വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.

8 കൊയ്യുന്നവന്‍ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവന്‍ തന്റെ മാര്‍വ്വിടം ആകട്ടെ നിറെക്കയില്ല.

സങ്കീർത്തനങ്ങൾ 130

1 ആരോഹണ ഗീതം

2 യഹോവേ, ആഴത്തില്‍നിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;

3 കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.

4 യഹോവേ, നീ അകൃത്യങ്ങളെ ഔര്‍മ്മവെച്ചാല്‍ കര്‍ത്താവേ, ആര്‍ നിലനിലക്കും?

5 എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്റെ പക്കല്‍ വിമോചനം ഉണ്ടു.

6 ഞാന്‍ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെച്ചിരിക്കുന്നു.

7 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

8 യിസ്രായേലേ, യഹോവയില്‍ പ്രത്യാശവെച്ചുകൊള്‍ക; യഹോവേക്കു കൃപയും അവന്റെപക്കല്‍ ധാരാളം വീണ്ടെടുപ്പും ഉണ്ടു.

സങ്കീർത്തനങ്ങൾ 131

1 ദാവീദിന്റെ ഒരു ആരോഹണ ഗീതം

2 യഹോവേ, എന്റെ ഹൃദയം ഗര്‍വ്വിച്ചരിക്കുന്നില്ല; ഞാന്‍ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല.

3 ഞാന്‍ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കല്‍ മുലകുടി മാറിയ പൈതല്‍ എന്നപോലെ എന്റെ പ്രാണന്‍ എന്റെ അടുക്കല്‍ മുലകുടി മാറിയതുപോലെ ആകുന്നു.