Hapi 239

Studimi

     

യിരേമ്യാവു 25

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തില്‍ നമസ്കരിപ്പാന്‍ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.

3 അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.

4 എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും

5 ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കയില്ലെങ്കില്‍,

6 ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും.

7 യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.

8 എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചുനീ മരിക്കേണം നിശ്ചയം;

9 ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.

10 ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഇരുന്നു.

11 പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന്‍ മരണയോഗ്യന്‍ ; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.

12 അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സര്‍വ്വജനത്തോടും പറഞ്ഞതുനിങ്ങള്‍ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാന്‍ യഹോവ എന്നെ അയച്ചിരിക്കുന്നു.

13 ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ യഹോവ നിങ്ങള്‍ക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.

14 ഞാനോ ഇതാ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍ .

15 എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.

16 അപ്പോള്‍ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.

17 അനന്തരം ദേശത്തിലെ മൂപ്പന്മാരില്‍ ചിലര്‍ എഴുന്നേറ്റു ജനത്തിന്റെ സര്‍വ്വസംഘത്തോടും പറഞ്ഞതു

18 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല്‍ പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്‍വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

19 യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്‍ത്ഥം വരുത്തുവാന്‍ പോകുന്നു.

20 അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.

21 യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.

22 യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.

23 അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.

24 എന്നാല്‍ യിരെമ്യാവെ ജനത്തിന്റെ കയ്യില്‍ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു

യിരേമ്യാവു 26

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

2 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.

3 പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,

4 തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുനിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍

5 ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.

6 ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.

7 സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.

8 ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.

10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.

11 എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.

12 ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍നിങ്ങള്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .

13 ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?

14 നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

15 ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

16 പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

17 അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?

18 അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.

19 ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,

20 അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

21 അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

22 അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

യിരേമ്യാവു 27

1 ആയാണ്ടില്‍, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍, നാലാം ആണ്ടില്‍ അഞ്ചാം മാസത്തില്‍, ഗിബെയോന്യനായ അസ്സൂരിന്റെ മകന്‍ ഹനന്യാപ്രവാചകന്‍ യഹോവയുടെ ആലയത്തില്‍ പുരോഹിതന്മാരുടെയും സര്‍വ്വജനത്തിന്റെയും മുമ്പില്‍വെച്ചു എന്നോടു പറഞ്ഞതെന്തെന്നാല്‍

2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുഞാന്‍ ബാബേല്‍രാജാവിന്റെ നുകം ഒടിച്ചുകളയുന്നു.

3 ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാന്‍ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;

4 യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ നെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാന്‍ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാന്‍ ബാബേല്‍രാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

5 അപ്പോള്‍ യിരെമ്യാപ്രവാചകന്‍ പുരോഹിതന്മാരും യഹോവയുടെ ആലയത്തില്‍ നിലക്കുന്ന സകല ജനവും കേള്‍ക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു

6 ആമേന്‍ , യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവന്‍ ബാബേലില്‍നിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവര്‍ത്തിക്കുമാറാകട്ടെ!

7 എങ്കിലും ഞാന്‍ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്‍ക.

8 എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകം ദേശങ്ങള്‍ക്കും വലിയ രാജ്യങ്ങള്‍ക്കും വിരോധമായി യുദ്ധവും അനര്‍ത്ഥവും മഹാമാരിയും പ്രവചിച്ചു.

9 സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ടു യഹോവ അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു;

10 അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്റെ കഴുത്തില്‍നിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,

11 സകലജനവും കേള്‍ക്കെ; ഇങ്ങനെ ഞാന്‍ രണ്ടു സംവത്സരത്തിന്നകം ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തില്‍നിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.

12 ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്റെ കഴുത്തില്‍നിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

13 നീ ചെന്നു ഹനന്യാവോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.

14 എങ്ങനെയെന്നാല്‍ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാന്‍ ഈ സകലജാതികളുടെയും കഴുത്തില്‍ വെച്ചിരിക്കുന്നു; അവര്‍ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.

15 പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടുഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു.

16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ ഭൂതലത്തില്‍നിന്നു നീക്കിക്കളയും; ഈ ആണ്ടില്‍ നീ മരിക്കും; നീ യഹോവേക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

17 അങ്ങനെ ഹനന്യാപ്രവാചകന്‍ ആയാണ്ടില്‍ തന്നേ ഏഴാംമാസത്തില്‍ മരിച്ചു.