അന്ത്യനായവിധി (തുടർച്ച) # 3

Од стране Емануел Сведенборг

Проучите овај одломак

  
/ 90  
  

3. ക്രിസ്തീയലോകമെമ്പാടുമുള്ള പൊതുധാരണ നമുക്ക് ദൃശ്യമായ ആകാശം മുഴുവനായും മനുഷ്യവര്‍ഗ്ഗത്താല്‍ അധിവസിക്കപ്പെടുന്ന ഭൂമി മുഴുവനായും അന്ത്യന്യായ വിധിദിനത്തില്‍ നശിപ്പിക്കപ്പെടുമെന്നാണ്, കൂടാതെ പുതിയ ആകാശവും പുതിയ ഭൂമിയും തല്‍സ്ഥാനത്ത് വന്ന് നിലനില്‍ക്കുമെന്നും അപ്പോള്‍ മനുഷ്യരുടെ ദേഹി അവയുടെ ശരീരം വീണ്ടും കൈക്കൊള്ളുമെന്നും അപ്രകാരം മനുഷ്യന്‍ അവന്‍ മുന്‍പ് ആയിരുന്നതുപോലെ ആകും എന്നുമാണ്. ഈ വിശ്വാസസിദ്ധാന്തം ഉയര്‍ന്നുവരുന്നത് വചനം മറ്റൊരു അര്‍ത്ഥത്തിലുമല്ലാതെ ആക്ഷരികാര്‍ത്ഥത്തിലാണ് ഗ്രഹിച്ചിരി ക്കുന്നതെന്നും, മാത്രമല്ല അതിന്‍റെ ആത്മീയാര്‍ത്ഥം വെളിപ്പടുന്നതിന് മുമ്പ് അത് ഗ്രഹിക്കാന്‍ കഴിയില്ലെന്നുമുള്ള വസ്തുതയില്‍ നിന്നാണ്. മനുഷ്യനില്‍ നിന്നുള്ള ഒരു ഉച്ഛ്വാസം മാത്രമാണ് ദേഹിയെന്നും മാത്രമല്ല ഈ ദേഹി ദൂതന്‍മാരേപ്പോലെ വായുരൂപത്തിലുള്ള വസ്തുവാണെ ന്നുമുള്ള സാങ്കല്‍പിക വിശ്വാസത്തില്‍ നിന്നുകൂടിയാണ് ഇത് ഉയര്‍ന്നുവരുന്നത്. എന്താണ് ദേഹിയെന്നും ആത്മാക്കളെന്നും ദൂതന്‍മാരെന്നും മികച്ച അവബോധമില്ലാത്തിടത്തോളം അന്ത്യന്യായവിധിയേക്കുറിച്ച് ചിന്തിക്കാന്‍ ഒരു വഴിയുമില്ല. പക്ഷെ, മരണത്തിന് ശേഷവും മനുഷ്യന്‍ മനുഷ്യനാണെന്നും ആ മനുഷ്യന്‍ ഭൂമിയില്‍ ആയിരുന്ന പോലെ തന്നെ യായിരിക്കുമെന്നും ഏകവ്യത്യാസം എന്നത് അയാള്‍ ഇപ്പോള്‍ മുന്‍പത്തെ പ്രാകൃതിക ശരീരത്തിന്‍റെ സ്ഥാനത്ത് ഒരു ആത്മീയ വസ്ത്രം ധരിച്ചിരിക്കുന്നു എന്നത് മാത്രമാണെന്ന് ബോധ്യപ്പെടുമ്പോഴും, ആത്മീയ ശരീരം ആത്മീയരായവരുടെ കാഴ്ചയില്‍, പ്രാകൃതികരായവരുടെ കാഴ്ച്ചയില്‍ പ്രാകൃതിക ശരീരമെന്നതുപോലെ ആണെന്നും മനസിലാക്കിയാല്‍ അന്ത്യന്യായവിധി പ്രാകൃതിക ലോകത്ത് അല്ല ആത്മീയ ലോകത്താണ് നടപ്പിലാക്കുന്നതെന്ന് ഗ്രഹിക്കാനാകും. എന്തുകൊണ്ടെന്നാല്‍ ഇതുവരെ ജനിച്ചവരും മരിച്ചവരുമായ എല്ലാവരും അവിടെയാണ് ഒരുമിച്ച് ചേര്‍ക്കപ്പെടുന്നത്.

  
/ 90