അന്ത്യന്യായവിധി # 34

Од стране Емануел Сведенборг

Проучите овај одломак

  
/ 74  
  

34. സഭയുടെ അന്ത്യത്തിങ്കല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ആ സന്തുലിതാവസ്ഥ നശിക്കാന്‍ ആരംഭിക്കുന്നു. മുകളിലെ അതിന്‍റെ തന്നെ സ്വന്തം പ്രബന്ധത്തില്‍ കാണിച്ചിട്ടുള്ള പ്രകാരം സ്വര്‍ഗ്ഗവും നരകവും മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്നുമാണെന്നാണ് ഇതില്‍ നിന്ന് വെളിപ്പെടുന്നത് [14-22] ). ചുരുക്കം ആളുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് വരുമ്പോള്‍ അനേകം ആളുകള്‍ നരകത്തിലേക്കും. മറുവശത്ത് നന്മയുടെ മേല്‍ തിന്മ പെരുകുന്നു. കാരണം നരകം വര്‍ദ്ധിക്കുന്നതുപോലെ അതിന്‍റെ അനുപാതത്തില്‍ തിന്മയും പെരുകുന്നു. എല്ലാ മനുഷ്യരുടെയും തിന്മ നരകത്തില്‍ നിന്നാണ്. എല്ലാ മനുഷ്യരുടെയും നന്മ സ്വര്‍ഗ്ഗത്തില്‍ നിന്നാണ്. സഭയുടെ അന്ത്യത്തിങ്കല്‍ നന്മയുടെ മേല്‍ ഇപ്പോഴും തിന്മ വര്‍ദ്ധിക്കുക നിമിത്തം കര്‍ത്താവ് എല്ലാവരെയും ന്യായം വിധിച്ച് നന്മയില്‍ നിന്നും തിന്മയെ വേര്‍തിരിക്കുന്നു. എല്ലാ സംഗതികളെയും ചിട്ടയാക്കി ക്രമപ്പെടുത്തുന്നു. മാത്രവുമല്ല ഒരു പുതിയ സ്വര്‍ഗ്ഗത്തെ സ്ഥാപിച്ചുമിരിക്കുന്നു. കൂടാതെ ഭൂമിയുടെ മേല്‍ ഒരു പുതിയ സഭയെയും അപ്രകാരം സന്തുലിതാവസ്ഥയെയും വീണ്ടെടുക്കുന്നു. അന്ത്യന്യായവിധിയെന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് തുടര്‍ന്ന് വരുന്ന പ്രബന്ധങ്ങളില്‍ പറയുന്നതായിരിക്കുംs.

  
/ 74