വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം # 10

Од стране Емануел Сведенборг

Проучите овај одломак

  
/ 118  
  

10. വെളിപ്പാട് 21-ാം അദ്ധ്യായത്തില്‍ വിശുദ്ധ യെരൂശലേം ഇപ്രകാരം വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.

അതിന്‍റെ ജ്യോതിസ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു. അതിന്നുപൊക്കമുള്ള വന്മതിലും പന്ത്രണ്ടുഗോപുരവും, ഗോപുരങ്ങളില്‍ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്. യിസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ കൊത്തീട്ടും ഉണ്ട്.... മനുഷ്യന്‍റെ അളവിന്ന് എന്നുവെച്ചാല്‍ ദൂതന്‍റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാല് മുഴം ഉണ്ടായിരുന്നു. മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്‍റെ അടിസ്ഥാനങ്ങള്‍ സകല രത്നവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവര്‍ണ്ണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഢൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ട് ഗോപുരവും പന്ത്രണ്ട് മുത്ത്, ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും, നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. നഗരം സമചതുരമായി കിടക്കുന്നു. അതിന്‍റെ വീതിയും നീളവും സമം. അളവുകോല്‍ കൊണ്ട് അവന്‍ നഗരത്തെ അളന്നു. ആയിരത്തിരുനൂറ് നാഴിക കണ്ടു. അതിന്‍റെ നീളവും, വീതിയും ഉയരവും സമം തന്നെ. (വെളിപ്പാട് 21:11, 12, 16-21 കൂടാതെ മറ്റ് വിവരണങ്ങളോടു കൂടെ) 62-65 ല്‍ വ്യക്തമാക്കിയിട്ടുള്ളതു പോലെ, കര്‍ത്താവിനാല്‍ സ്ഥാപിതമാകേണ്ടതായ പുതിയ സഭയാണ് വിശുദ്ധ യെരൂശലേം എന്നതില്‍ നിന്നു തന്നെ, ഈ സംഗതികള്‍ എല്ലാം ആത്മീകമായി വിവേചിക്കപ്പെടേണ്ട കാര്യങ്ങള്‍ ആകുന്നു എന്ന് സുവിദിതമാകുന്നുണ്ടല്ലോ. സഭയെ സംബന്ധിച്ചുള്ള എല്ലാ സംഗതികളും ആത്മീകമാകയാല്‍ പുതിയ സഭയെ ദ്യോതിപ്പിക്കുന്ന യെരൂശലേമിനെക്കുറിച്ച് അതിനെ ഒരു നഗരമായി പറഞ്ഞിരിക്കുന്ന എല്ലാ സംഗതികളും, അതായത് അതിന്‍റെ ഗോപുരങ്ങള്‍, മതിലുകള്‍, മതിലുകളുടെ അടിസ്ഥാനങ്ങള്‍, അവയുടെ അളവുകള്‍ എന്നിവയ്ക്കെല്ലാം ആത്മീകാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതാകുന്നു. 1758 ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ടതായ നവയെരൂശലേം എന്ന ഗ്രന്ഥത്തില്‍ ഒന്നാം ഖണ്ഠികയിൽ ഈ സംഗതികള്‍ എന്തെല്ലാമാണ് ദ്യോതിപ്പിക്കുന്നതെന്ന് വിശദീകരിച്ചിട്ടുള്ളതിനാല്‍ അവയെക്കുറിച്ച് കൂടുതലായെന്തെങ്കിലും വര്‍ണ്ണിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ദേഹത്തില്‍ ദേഹി എന്നതു പോലെ ആ വിവരണത്തിലുള്ള എല്ലാ സംഗതികളിലും ആത്മീകാര്‍ത്ഥം ഉണ്ട് എന്ന് ഗ്രന്ഥത്തില്‍ നിന്ന് ഗ്രഹിച്ചാല്‍ മതിയാകും. അതു പോലെ തന്നെ ആത്മീകാര്‍ത്ഥത്തെക്കുറിച്ചുള്ള അറിവില്ലാതെ സഭയെക്കുറിച്ച് ഇവയില്‍ എഴുതപ്പെട്ടിരിക്കുന്ന യാതൊരു സംഗതിയും മനസ്സിലാക്കുവാനും സാദ്ധ്യമല്ല തന്നെ. അതായത് വിശുദ്ധ നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും, അതിന്‍റെ ഗോപുരങ്ങള്‍ മുത്തുകള്‍ കൊണ്ടുള്ളവയായിരുന്നെന്നും, അതിന്‍റെ മതിലുകള്‍ സൂര്യകാന്തവും, അതിന്‍റെ മതിലുകളുടെ അടിസ്ഥാനം രത്നക്കല്ലുകളും ആയിരുന്നെന്നും, അതിന്‍റെ മതിലുകള്‍ക്ക് നൂറ്റി നാല്പത്തിനാലു മുഴം അളവുണ്ടെന്നും, അത് മനുഷ്യന്‍റെ അളവിന്നും ദൂതന്‍റെ അളവിന്നും തുല്യമാണെന്നും ആ നഗരത്തിന്ന് നീളം, വീതി, ഉയരം എന്നീ അളവുകള്‍ ആയിരത്തി ഇരുനൂറ് നാഴിക ആണെന്നും, മറ്റുള്ള സംഗതികള്‍ക്ക് ആത്മീക അര്‍ത്ഥം ഉണ്ട്. സാദൃശ്യാശയ ശാസ്ത്രത്തില്‍ നിന്ന് ആത്മീകാര്‍ത്ഥങ്ങളെ കുറിച്ചുള്ള ജ്ഞാനം നേടിയിട്ടുള്ളവര്‍ക്കു മാത്രമേ ഈ സംഗതികള്‍ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. ഉദാഹരണമായി നഗരത്തിന്‍റെ മതിലുകളും അടിസ്ഥാനങ്ങളും സൂചിപ്പിക്കുന്നത് വചനത്തിന്‍റെ അക്ഷരീകാര്‍ത്ഥത്തില്‍, ഉപദേശമാകുന്നു. അതുപോലെതന്നെ, പന്ത്രണ്ട്, നൂറ്റിനാല്പത്തിനാല്, ആയിരത്തി ഇരുനൂറ് എന്നീ സംഖ്യകള്‍ക്കും സൂചകാര്‍ത്ഥങ്ങള്‍ ഉണ്ട്. സഭയുടെ സത്യങ്ങളുടെയും നന്മകളുടെയും ആകെത്തുക അതായത് മൊത്തം അഥവാ മുഴുവന്‍ എന്നാണ് അവയുടെ അര്‍ത്ഥം.

  
/ 118