ജീവിതത്തിന്റെ ഉപദേശം #10

Av Emanuel Swedenborg

Studera detta avsnitt

  
/ 114  
  

10. ദൈവത്തിൽ നിന്നും സ്വയത്തിൽ നിന്നും ചെയ്യുന്ന സൽപ്രവർത്തികളെ സ്വർണ്ണവുമായി താരതമ്യപ്പെടുത്താവുന്നതാണ്. സ്വർണ്ണം അതിന്റെ ഏറ്റവും അകത്ത് നിന്നു ശുദ്ധ സ്വർണ്ണമാകുന്നു, സ്വർണ്ണം വെള്ളിയുമായി സമ്മിശ്രണം നടത്തിയിട്ടുള്ളതും സ്വർണ്ണം തന്നെ, അതിന്റെ സമ്മിശ്രണത്തിന്റെ ഗുണത്തിനനുസരിച്ച്, ചെമ്പുമായും സ്വർണ്ണം സമ്മിശ്രണം ചെയ്തു കിട്ടുന്ന സ്വർണ്ണം അൽപം ഗുണം കുറഞ്ഞ സ്വർണ്ണം തന്നെ കൃത്രിമമായി ഉണ്ടാക്കിയതും വർണ്ണത്തിൽ സ്വർണ്ണം പോലെ തോന്നിക്കുമെങ്കിലും അത് നല്ല സ്വർണ്ണമല്ല, കാരണം അതിൽ സ്വർണ്ണത്തിന്റെ അംശം ഇല്ല. സ്വർണ്ണം പൂശിയ വെള്ളിയും ചെമ്പും ഇരുമ്പും നാകവും ഈയവും പോലെ തന്നെ മരത്തിന്മേലും കല്ലിന്മേലും സ്വർണ്ണം പൂശിയ ഭൗതീക വസ്തുക്കൾ ഉപരിപ്ലവമായി സ്വർണ്ണത്തെ പോലെ തോന്നുമല്ലൊ എന്നാൽ അവ സ്വർണ്ണമല്ലൊ, അവ മൂല്യപ്പെടുന്നത് കൈവേലക്കനുസരിച്ചാണ് അല്ലെങ്കിൽ പൂശിയ വസ്തുവിന്റെ വില അനുസരിച്ചും അല്ലെങ്കിൽ ചുരണ്ടി മാറ്റിയ സ്വർണ്ണത്തിന്റെ വില അനുസരിച്ചും. മനുഷ്യനെ വസ്ത്രത്തിൽ നിന്നും വിത്യസ്തനാക്കുന്നതു പോലെ യഥാർത്ഥ സ്വർണ്ണത്തിൽ നിന്നും അതിന്റെ സത്ഗുണത്തിൽ ഈ വസ്തുക്കൾ വിത്യസ്തമായിരിക്കുന്നു. ചീഞ്ഞളിഞ്ഞ തടിക്കും ലോഹമലത്തിനും ഇത് സാദ്ധ്യമാണ്, എന്തിനേറെ പറയണം സ്വർണ്ണം കൊണ്ട് ചാണകത്തെ പോലും പുതപ്പിക്കാം, അത്തരത്തിലുള്ള സ്വർണ്ണത്തെ പരീശ നന്മയോട് താരതമ്യപ്പെടുത്താവുന്നതാണ്.

  
/ 114