Steg _9713

Studie

     

ദിനവൃത്താന്തം 1 6:31-80

31 പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തില്‍ സംഗീതശുശ്രൂഷെക്കു നിയമിച്ചവര്‍ ഇവരാകുന്നു.

32 അവര്‍, ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.

33 തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാല്‍കെഹാത്യരുടെ പുത്രന്മാരില്‍ സംഗീതക്കാരനായ ഹേമാന്‍ ; അവന്‍ യോവേലിന്റെ മകന്‍ ; അവന്‍ ശമൂവേലിന്റെ മകന്‍ ;

34 അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ യെരോഹാമിന്റെ മകന്‍ ; അവന്‍ എലീയേലിന്റെ മകന്‍ ; അവന്‍ തോഹയുടെ മകന്‍ ; അവന്‍ സൂഫിന്റെ മകന്‍ ;

35 അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ മഹത്തിന്റെ മകന്‍ ; അവന്‍ അമാസായിയുടെ മകന്‍ ; അവന്‍ എല്‍ക്കാനയുടെ മകന്‍ ;

36 അവന്‍ യോവേലിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ സെഫന്യാവിന്റെ മകന്‍ ;

37 അവന്‍ തഹത്തിന്റെ മകന്‍ ; അവന്‍ അസ്സീരിന്റെ മകന്‍ ; അവന്‍ എബ്യാസാഫിന്റെ മകന്‍ ; അവന്‍ കോരഹിന്റെ മകന്‍ ;

38 അവന്‍ യിസ്ഹാരിന്റെ മകന്‍ ; അവന്‍ കെഹാത്തിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ ; അവന്‍ യിസ്രായേലിന്റെ മകന്‍ ;

39 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന്‍ ; അവന്‍ ശിമെയയുടെ മകന്‍ ;

40 അവന്‍ മീഖായേലിന്റെ മകന്‍ ; അവന്‍ ബയശേയാവിന്റെ മകന്‍ ; അവന്‍ മല്‍ക്കിയുടെ മകന്‍ ; അവന്‍ എത്നിയുടെ മകന്‍ ;

41 അവന്‍ സേരഹിന്റെ മകന്‍ ; അവന്‍ അദായാവിന്റെ മകന്‍ ;

42 അവന്‍ ഏഥാന്റെ മകന്‍ ; അവന്‍ സിമ്മയുടെ മകന്‍ ; അവന്‍ ശിമെയിയുടെ മകന്‍ ;

43 അവന്‍ യഹത്തിന്റെ മകന്‍ ; അവന്‍ ഗേര്‍ശോമിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .

44 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര്‍ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകന്‍ ഏഥാന്‍ ; അവന്‍ അബ്ദിയുടെ മകന്‍ ; അവന്‍ മല്ലൂക്കിന്റെ മകന്‍ ;

45 അവന്‍ ഹശബ്യാവിന്റെ മകന്‍ ; അവന്‍ അമസ്യാവിന്റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍ ;

46 അവന്‍ അംസിയുടെ മകന്‍ ; അവന്‍ ബാനിയുടെ മകന്‍ ; അവന്‍ ശാമെരിന്റെ മകന്‍ ; അവന്‍ മഹ്ളിയുടെ മകന്‍ .

47 അവന്‍ മൂശിയുടെ മകന്‍ ; അവന്‍ മെരാരിയുടെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .

48 അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

49 എന്നാല്‍ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

50 അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന്‍ എലെയാസാര്‍; അവന്റെ മകന്‍ ഫീനെഹാസ്; അവന്റെ മകന്‍ അബീശൂവ;

51 അവന്റെ മകന്‍ ബുക്കി; അവന്റെ മകന്‍ ഉസ്സി; അവന്റെ മകന്‍ സെരഹ്യാവു; അവന്റെ മകന്‍ മെരായോത്ത്;

52 അവന്റെ മകന്‍ അമര്‍യ്യാവു; അവന്റെ മകന്‍ അഹീത്തൂബ്;

53 അവന്റെ മകന്‍ സാദോക്; അവന്റെ മകന്‍ അഹീമാസ്.

54 അവരുടെ ദേശത്തില്‍ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാല്‍കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്കും--

55 അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

56 എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.

57 അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

58 ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും

59 ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;

60 ബെന്യാമീന്‍ ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.

61 കെഹാത്തിന്റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്റെ കുലത്തില്‍, മനശ്ശെയുടെ പാതിഗോത്രത്തില്‍ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.

62 ഗേര്‍ശോമിന്റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

63 മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.

64 യിസ്രായേല്‍മക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.

65 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിലും പേര്‍ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.

66 കെഹാത്ത് മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീം ഗോത്രത്തില്‍ തങ്ങള്‍ക്കു അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.

67 അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും

68 ബേത്ത്-ഹോരോനും പുല്പുറങ്ങളും

69 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും

70 മനശ്ശെയുടെ പാതി ഗോത്രത്തില്‍ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.

71 ഗേര്‍ശോമിന്റെ പുത്രന്മാര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

72 യിസ്സാഖാന്‍ ഗോത്രത്തില്‍ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;

74 ആശേര്‍ ഗോത്രത്തില്‍ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും

75 ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും

76 നഫ്താലിഗോത്രത്തില്‍ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്‍യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.

77 മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന്‍ ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;

78 യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;

80 ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

ദിനവൃത്താന്തം 1 7

1 യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.

2 തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.

3 ഉസ്സിയുടെ പുത്രന്മാര്‍യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍മീഖായേല്‍, ഔബദ്യാവു, യോവേല്‍, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.

4 അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.

5 അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.

6 ബെന്യാമീന്യര്‍ബേല, ബേഖെര്‍, യെദിയയേല്‍ ഇങ്ങനെ മൂന്നുപേര്‍.

7 ബേലയുടെ പുത്രന്മാര്‍എസ്ബോന്‍ , ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍.

8 ബെഖെരിന്റെ പുത്രന്മാര്‍സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്‍.

9 വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തിരുനൂറു പേര്‍.

10 യെദീയയേലിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ ; ബില്‍ഹാന്റെ പുത്രന്മാര്‍യെവൂശ്, ബെന്യാമീന്‍ , ഏഹൂദ്, കെനയനാ, സേഥാന്‍ , തര്‍ശീശ്, അഹീശാഫര്‍.

11 ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തിരുനൂറുപേര്‍.

12 ഈരിന്റെ പുത്രന്മാര്‍ശുപ്പീം, ഹുപ്പീം;

13 അഹേരിന്റെ പുത്രന്മാര്‍ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍.

14 മനശ്ശെയുടെ പുത്രന്മാര്‍അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍; അവള്‍ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.

15 എന്നാല്‍ മാഖീര്‍ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര്‍ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍ ഉണ്ടായിരുന്നു.

16 മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്‍; അവന്റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.

17 ഊലാമിന്റെ പുത്രന്മാര്‍ബെദാന്‍ . ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര്‍ ആയിരുന്നു.

18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍, മഹ്ളാ എന്നിവരെ പ്രസവിച്ചു.

19 ശെമീദയുടെ പുത്രന്മാര്‍അഹ്യാന്‍ , ശേഖെം, ലിക്കെഹി, അനീയാം.

20 എഫ്രയീമിന്റെ പുത്രന്മാര്‍ശൂഥേലഹ്; അവന്റെ മകന്‍ ബേരെദ്; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ എലാദാ; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ സബാദ്;

21 അവന്റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ടു അവര്‍ അവരെ കൊന്നുകളഞ്ഞു.

22 അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.

23 പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.

24 അവന്റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ -ശെയരയും പണിതു.

25 അവന്റെ മകന്‍ രേഫഹും, രേശെഫും; അവന്റെ മകന്‍ തേലഹ്; അവന്റെ മകന്‍ തഹന്‍ ; അവന്റെ മകന്‍ ലദാന്‍ ; അവന്റെ മകന്‍ അമ്മീഹൂദ്;

26 അവന്റെ മകന്‍ എലീശാമാ; അവന്റെ മകന്‍ നൂന്‍ ;

27 അവന്റെ മകന്‍ യെഹോശൂവാ.

28 അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,

29 മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില്‍ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ പാര്‍ത്തു.

30 ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.

31 ബെരീയാവിന്റെ പുത്രന്മാര്‍ഹേബെര്‍, ബിര്‍സയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍.

32 ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.

33 യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.

34 ശേമേരിന്റെ പുത്രന്മാര്‍അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.

35 അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍.

36 സോഫഹിന്റെ പുത്രന്മാര്‍സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ,

37 ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.

38 യേഥെരിന്റെ പുത്രന്മാര്‍യെഫുന്നെ, പിസ്പാ, അരാ.

39 ഉല്ലയുടെ പുത്രന്മാര്‍ആരഹ്, ഹന്നീയേല്‍, രിസ്യാ.

40 ഇവര്‍ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.

ദിനവൃത്താന്തം 1 8:1-28

1 ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും

2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.

3 ബേലയുടെ പുത്രന്മാര്‍അദ്ദാര്‍, ഗേരാ,

4 അബീഹൂദ്, അബീശൂവ, നയമാന്‍ , അഹോഹ്,

5 ഗേരാ, ശെഫൂഫാന്‍ , ഹൂരാം.

6 ഏഹൂദിന്റെ പുത്രന്മാരോ--അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;

7 നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.

8 ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.

9 അവന്‍ തന്റെ ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാവു, മേശാ, മല്‍ക്കാം,

10 യെവൂസ്, സാഖ്യാവു, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.

11 ഹൂശീമില്‍ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.

12 എല്പയലിന്റെ പുത്രന്മാര്‍ഏബെര്‍, മിശാം, ശേമെര്‍; ഇവന്‍ ഔനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;

13 ബെരീയാവു, ശേമ--ഇവര്‍ അയ്യാലോന്‍ നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഔടിച്ചുകളഞ്ഞു--;

14 അഹ്യോ, ശാശക്, യെരോമോത്ത്,

15 സെബദ്യാവു, അരാദ്, ഏദെര്‍, മീഖായേല്‍,

16 യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്റെ പുത്രന്മാര്‍.

17 സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്‍,

18 യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്‍

19 എല്പയലിന്റെ പുത്രന്മാര്‍. യാക്കീം, സിക്രി,

20 സബ്ദി, എലിയേനായി, സില്ലെഥായി,

21 എലീയേര്‍, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍;

22 യിശ്ഫാന്‍ , ഏബെര്‍, എലീയേല്‍,

23 , 24 അബ്ദോന്‍ , സിക്രി, ഹാനാന്‍ , ഹനന്യാവു,

24 ഏലാം, അന്ഥോഥ്യാവു, യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്റെ പുത്രന്മാര്‍.

25 ശംശെരായി, ശെഹര്‍യ്യാവു, അഥല്യാവു,

26 യാരെശ്യാവു, എലീയാവു, സിക്രി എന്നിവര്‍ യെരോഹാമിന്റെ പുത്രന്മാര്‍.

27 ഇവര്‍ തങ്ങളുടെ തലമുറകളില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു.

28 ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--