Steg _9713

Studie

     

പ്രവൃത്തികൾ 16:11-40

11 അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.

12 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.

13 ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.

14 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു

15 അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു.

16 ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.

17 അവള്‍ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.

18 ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.

19 അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

20 അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,

21 റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

22 പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.

23 അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു.

24 അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.

25 അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

26 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -

27 കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്റെ വാതിലുകള്‍ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.

28 അപ്പോള്‍ പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

29 അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ വീണു.

30 അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.

31 കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു.

32 പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

33 അവന്‍ രാത്രിയില്‍, ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

34 പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.

35 നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.

36 കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.

37 പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

38 കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.

39 അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.

40 അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

പ്രവൃത്തികൾ 17

1 അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

2 പൌലൊസ് പതിവു പോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

4 അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു.

5 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.

6 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;

7 യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.

8 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

9 യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

10 സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.

11 അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

12 അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

13 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

14 ഉടനെ സഹോദരന്മാര്‍ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്‍ത്തു.

15 പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

16 അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

17 അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

18 എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു

19 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്‍ക്കു അറിയാമോ?

20 നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

21 എന്നാല്‍ അഥേനര്‍ ഒക്കെയും അവിടെ വന്നു പാര്‍ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

22 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു.

23 ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നേ ഞാന്‍ നിങ്ങളോടു അറിയിക്കുന്നു.

24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു

25 കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

26 ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

27 അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.

28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

30 എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

31 താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.

33 അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി

34 ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

പ്രവൃത്തികൾ 18

1 അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.

2 യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.

3 തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

4 എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

5 ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.

6 അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.

7 അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില്‍ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.

8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

9 രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

10 അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.

11 ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു

12 ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

13 പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടുയെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.

14 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു

15 അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.

16 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.

17 പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു

18 എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.

19 കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ

20 ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,

21 കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.

22 അവിടെ കുറെനാള്‍ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

23 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന്‍ എഫെസോസില്‍ എത്തി.

24 അവന്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

25 അവന്‍ പള്ളിയില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ടു ദൈവത്തിന്റെ മാര്‍ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.

26 അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്‍ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കും വളരെ പ്രയോജനമായിത്തിര്‍ന്നു.

27 യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.