Steg _9713

Studie

     

ന്യായാധിപന്മാർ 20:12-48

12 പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍ ബെന്യാമീന്‍ ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?

13 ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ കൊന്നു യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന്‍ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്‍മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍ മനസ്സില്ലാതെ യിസ്രായേല്‍മക്കളോടു

14 യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്‍നിന്നു ഗിബെയയില്‍ വന്നുകൂടി.

15 അന്നു ഗിബെയാനിവാസികളില്‍ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില്‍ നിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറയിരം ആയുധപാണികള്‍ ഉണ്ടെന്നു എണ്ണം കണ്ടു.

16 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര്‍ ഉണ്ടായിരുന്നു; അവര്‍ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര്‍ ആയിരുന്നു.

17 ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നേ.

18 അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.

19 അങ്ങനെ യിസ്രായേല്‍മക്കള്‍ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.

20 യിസ്രായേല്യര്‍ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു ഗിബെയയില്‍ അവരുടെ നേരെ അണിനിരന്നു.

21 ബെന്യാമീന്യരോ ഗിബെയയില്‍നിന്നു പുറപ്പെട്ടു യിസ്രായേല്യരില്‍ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.

22 യിസ്രായേല്‍മക്കള്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.

23 അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.

24 യിസ്രായേല്‍മക്കള്‍ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.

25 ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍ മക്കളില്‍ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.

26 അപ്പോള്‍ യിസ്രായേല്‍മക്കള്‍ ഒക്കെയും സര്‍വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില്‍ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്‍ത്തു യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

27 പിന്നെ യിസ്രായേല്‍മക്കള്‍ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.

28 അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.

29 അങ്ങനെ യിസ്രായേല്യര്‍ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.

30 യിസ്രായേല്‍മക്കള്‍ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.

31 ബെന്യാമീന്യര്‍ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍ ഏകദേശം മുപ്പതുപേരെ കൊന്നു.

32 അവര്‍ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേല്‍മക്കളോനാം ഔടി അവരെ പട്ടണത്തില്‍നിന്നു പെരുവഴികളിലേക്കു ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.

33 യിസ്രായേല്യര്‍ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍--താമാരില്‍ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.

34 എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര്‍ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍ അറിഞ്ഞില്ല.

35 യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.

36 ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാല്‍ യിസ്രായേല്യര്‍ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കും സ്ഥലം കൊടുത്തു.

37 ഉടനെ പതിയിരിപ്പുകാര്‍ ഗിബെയയില്‍ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചുകളഞ്ഞു.

38 പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.

39 യിസ്രായേല്യര്‍ പടയില്‍ പിന്‍ വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍ കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു അവര്‍ പറഞ്ഞു.

40 എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.

41 യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.

42 അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.

43 അവര്‍ ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.

44 അങ്ങനെ ബെന്യാമീന്യരില്‍ പതിനെണ്ണായിരംപേര്‍ പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.

45 അപ്പോള്‍ അവര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറെക്കു ഔടി; അവരില്‍ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.

46 അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ.

47 എന്നാല്‍ അറുനൂറുപേര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറവരെ ഔടി, അവിടെ നാലു മാസം പാര്‍ത്തു.

48 യിസ്രായേല്യര്‍ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഔരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അവര്‍ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.

ന്യായാധിപന്മാർ 21

1 എന്നാല്‍ നമ്മില്‍ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ മിസ്പയില്‍വെച്ചു ശപഥം ചെയ്തിരുന്നു.

2 ആകയാല്‍ ജനം ബേഥേലില്‍ ചെന്നു അവിടെ ദൈവസന്നിധിയില്‍ സന്ധ്യവരെ ഇരുന്നു ഉച്ചത്തില്‍ മഹാവിലാപം കഴിച്ചു

3 യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.

4 പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.

5 പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.

6 എന്നാല്‍ യിസ്രായേല്‍മക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചുഇന്നു യിസ്രായേലില്‍നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.

7 ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.

8 യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.

9 ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില്‍ ആരും അവിടെ ഇല്ല എന്നു കണ്ടു.

10 അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതുനിങ്ങള്‍ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പടെ വാളിന്റെ വായ്ത്തലയാല്‍ കൊല്ലുവിന്‍ .

11 അതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതു ഇവ്വണ്ണംസകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.

12 അങ്ങനെ ചെയ്തതില്‍ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില്‍ പുരുഷനുമായി ശയിച്ചു പുരുഷസംസര്‍ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ ദേശത്തിലെ ശീലോവില്‍ പാളയത്തിലേക്കു കൊണ്ടുവന്നു.

13 സര്‍വ്വസഭയും രിമ്മോന്‍ പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാന്‍ ആളയച്ചു.

14 അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളില്‍വെച്ചു അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കും കൊടുത്തു;

15 അവര്‍ക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.

16 ശേഷിച്ചവര്‍ക്കും സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീന്‍ ഗോത്രത്തില്‍നിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.

17 യിസ്രായേലില്‍നിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരില്‍ രക്ഷപ്പെട്ടവര്‍ക്കും അവരുടെ അവകാശം നില്‍ക്കേണം.

18 എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്കും സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേല്‍മക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര്‍ പറഞ്ഞു.

19 അപ്പോള്‍ അവര്‍ബേഥേലിന്നു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവില്‍ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.

20 ആകയാല്‍ അവര്‍ ബെന്യാമീന്യരോടുനിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിപ്പിന്‍ .

21 ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തംചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളില്‍നിന്നു പുറപ്പെട്ടു ഔരോരുത്തന്‍ ശീലോവിലെ കന്യകമാരില്‍നിന്നു ഭാര്യയെ പിടിച്ചു ബെന്യാമീന്‍ ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.

22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടുഅവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍ ; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.

23 ബെന്യാമിന്യര്‍ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയില്‍ പാര്‍ത്തു.

24 യിസ്രായേല്‍മക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു ചെന്നു.

25 ആ കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.