Steg _9713

Studie

     

ശമൂവേൽ 1 1

1 ശമൂവേല്‍ഒന്നാം പുസ്തകം

2 എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില്‍ എല്‍ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന്‍ ആയിരുന്നു.

3 എല്‍ക്കാനെക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്‍ക്കു പെനിന്നാ എന്നും പേര്‍; പെനിന്നെക്കു മക്കള്‍ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കള്‍ ഇല്ലായിരുന്നു.

4 അവന്‍ ശീലോവില്‍ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തില്‍നിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവേക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.

5 എല്‍ക്കാനാ യാഗം കഴിക്കുമ്പോള്‍ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഔഹരികൊടുക്കും.

6 ഹന്നെക്കോ അവന്‍ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഔഹരി കൊടുക്കും. എന്നാല്‍ യഹോവ അവളുടെ ഗര്‍ഭം അടെച്ചിരിന്നു.

7 യഹോവ അവളുടെ ഗര്‍ഭം അടെച്ചിരുന്നതിനാല്‍ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന്‍ തക്കവണ്ണം വളരെ മുഷിപ്പിച്ചു.

8 അവള്‍ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള്‍ അങ്ങനെ ചെയ്തുപോന്നു. അവള്‍ അവളെ മുഷിപ്പിച്ചതുകൊണ്ടു അവള്‍ കരഞ്ഞു പട്ടിണി കിടന്നു.

9 അവളുടെ ഭര്‍ത്താവായ എല്‍ക്കാനാ അവളോടുഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ നന്നല്ലയോ എന്നു പറഞ്ഞു.

10 അവര്‍ ശീലോവില്‍വെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്‍ക്കല്‍ ആസനത്തില്‍ ഇരിക്കയായിരുന്നു.

11 അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു വളരെ കരഞ്ഞു.

12 അവള്‍ ഒരു നേര്‍ച്ചനേര്‍ന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഔര്‍ക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താല്‍ അടിയന്‍ അവനെ അവന്റെ ജീവപര്യന്തം യഹോവേക്കു കൊടുക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.

13 ഇങ്ങനെ അവള്‍ യഹോവയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

14 ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല്‍ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു; ആകയാല്‍ അവള്‍ക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.

15 ഏലി അവളോടുനീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.

16 അതിന്നു ഹന്നാ ഉത്തരം പറഞ്ഞതുഅങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.

17 അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയന്‍ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.

18 അതിന്നു ഏലിസമാധാനത്തോടെ പൊയ്ക്കൊള്‍ക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന്‍ നിനക്കു നലകുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

19 അടിയന്നു തൃക്കണ്ണില്‍ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.

20 അനന്തരം അവര്‍ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍ നമസ്കരിച്ചശേഷം രാമയില്‍ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്‍ത്തു.

21 ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന്‍ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല്‍ എന്നു പേരിട്ടു.

22 പിന്നെ എല്‍ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.

23 എന്നാല്‍ ഹന്നാ കൂടെപോയില്ല; അവള്‍ ഭര്‍ത്താവിനോടുശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു അവിടെ എന്നു പാര്‍ക്കേണ്ടതിന്നു ഞാന്‍ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.

24 അവളുടെ ഭര്‍ത്താവായ എല്‍ക്കാനാ അവളോടുനിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവര്‍ത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവള്‍ വീട്ടില്‍ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.

25 അവന്നു മുലകുടി മാറിയശേഷം അവള്‍ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവില്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നുബാലനോ ചെറുപ്പമായിരുന്നു.

26 അവര്‍ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കല്‍ കൊണ്ടുചെന്നു.

27 അവള്‍ അവനോടു പറഞ്ഞതുയജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്‍ത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന്‍ ആകുന്നു.

28 ഈ ബാലന്നായിട്ടു ഞാന്‍ പ്രാര്‍ത്ഥിച്ചു; ഞാന്‍ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.

ശമൂവേൽ 1 2

1 അനന്തരം ഹന്നാ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍എന്റെ ഹൃദയം യഹോവയില്‍ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാല്‍ ഉയര്‍ന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയില്‍ ഞാന്‍ സന്തോഷിക്കുന്നു.

2 യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

3 ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായില്‍നിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവന്‍ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

4 വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.

5 സമ്പന്നര്‍ ആഹാരത്തിന്നായി കൂലിക്കു നിലക്കുന്നു; വിശന്നവര്‍ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.

6 യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;

7 യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.

8 അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു.

9 തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍ കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തില്‍ മിണ്ടാതെയാകുന്നു; സ്വശക്തിയാല്‍ ഒരുത്തനും ജയിക്കയില്ല.

10 യഹോവയോടു എതിര്‍ക്കുംന്നവന്‍ തകര്‍ന്നുപോകുന്നു; അവന്‍ ആകാശത്തുനിന്നു അവരുടെമേല്‍ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയര്‍ത്തുന്നു.

11 പിന്നെ എല്‍ക്കാനാ രാമയില്‍ തന്റെ വീട്ടിലേക്കു പോയി. ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പില്‍ യഹോവേക്കു ശുശ്രൂഷചെയ്തു പോന്നു.

12 എന്നാല്‍ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഔര്‍ക്കാത്തവരും ആയിരുന്നു.

13 ഈ പുരോഹിതന്മാര്‍ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാല്‍വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരന്‍ കയ്യില്‍ മുപ്പല്ലിയുമായി വന്നു

14 കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില്‍ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവില്‍ വരുന്ന എല്ലായിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.

15 മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോടുപുരോഹിതന്നു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന്‍ വാങ്ങുകയില്ല എന്നു പറയും.

16 മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍ക എന്നു അവനോടു പറഞ്ഞാല്‍ അവന്‍ അവനോടുഅല്ല, ഇപ്പോള്‍ തന്നേ തരേണം; അല്ലെങ്കില്‍ ഞാന്‍ ബലാല്‍ക്കാരേണ എടുക്കും എന്നു പറയും.

17 ഇങ്ങനെ ആ യൌവനക്കാര്‍ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയില്‍ ഏറ്റവും വലിയതായിരുന്നു.

18 ശമൂവേല്‍ എന്ന ബാലനോ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുപോന്നു.

19 അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭര്‍ത്താവിനോടുകൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവന്നു കൊണ്ടുവന്നു കൊടുക്കും.

20 എന്നാല്‍ ഏലി എല്‍ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവേക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളില്‍ നിന്നു നിനക്കു സന്തതിയെ നലകുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍ തങ്ങളുടെ വീട്ടിലേക്കു പോയി.

21 യഹോവ ഹന്നയെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്‍ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നുവന്നു.

22 ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാര്‍ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന്‍ കേട്ടു.

23 അവന്‍ അവരോടുനിങ്ങള്‍ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാന്‍ കേള്‍ക്കുന്നു.

24 അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.

25 മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ നിശ്ചയിച്ചതുകൊണ്ടു അവര്‍ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.

26 ശമൂവേല്‍ബാലനോ വളരുന്തോറും യഹോവേക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു.

27 അനന്തരം ഒരു ദൈവപുരുഷന്‍ ഏലിയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പിതൃഭവനം മിസ്രയീമില്‍ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടു നിശ്ചയം.

28 എന്റെ യാഗപീഠത്തിന്മേല്‍ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയില്‍ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്റെ സകലഗോത്രത്തില്‍നിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്‍മക്കളുടെ സകലദഹനയാഗങ്ങളെയും ഞാന്‍ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.

29 തിരുനിവാസത്തില്‍ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?

30 ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.

31 നിന്റെ ഭവനത്തില്‍ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന്‍ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകര്‍ത്തുകളയുന്ന നാളുകള്‍ ഇതാ വരുന്നു.

32 യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തില്‍ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തില്‍ ഒരുനാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല.

33 നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ നിന്റെ ഭവനത്തില്‍ ഒരുത്തനെ എന്റെ യാഗപീഠത്തില്‍ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തില്‍ മരിക്കും.

34 നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവര്‍ ഇരുവരും ഒരു ദിവസത്തില്‍ തന്നേ മരിക്കും.

35 എന്നാല്‍ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാന്‍ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാന്‍ സ്ഥിരമായോരു ഭവനം പണിയും; അവന്‍ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.

36 നിന്റെ ഭവനത്തില്‍ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കല്‍ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടുഒരു കഷണം അപ്പം തിന്മാന്‍ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.

ശമൂവേൽ 1 3

1 ശമൂവേല്‍ബാലന്‍ ഏലിയുടെ മുമ്പാകെ യഹോവേക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു.

2 ആ കാലത്തു ഒരിക്കല്‍ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാന്‍ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.

3 ശമൂവേല്‍ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തില്‍ ദൈവത്തിന്റെ വിളകൂ കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.

4 യഹോവ ശമൂവേലിനെ വിളിച്ചുഅടിയന്‍ എന്നു അവന്‍ വിളികേട്ടു ഏലിയുടെ അടുക്കല്‍ ഔടിച്ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.

5 ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു; അവന്‍ പോയി കിടന്നു.

6 യഹോവ പിന്നെയുംശമൂവേലേ എന്നു വിളിച്ചു. ശമൂവേല്‍ എഴന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു.

7 ശമൂവേല്‍ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.

8 യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍ എഴുന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.

9 ഏലി ശമൂവേലിനോടുപോയി കിടന്നുകൊള്‍ക; ഇനിയും നിന്നെ വിളിച്ചാല്‍യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല്‍ തന്റെ സ്ഥലത്തു ചെന്നുകിടന്നു.

10 അപ്പോള്‍ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്‍അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു.

11 യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതുഇതാ, ഞാന്‍ യിസ്രായേലില്‍ ഒരു കാര്യം ചെയ്യും; അതു കേള്‍ക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.

12 ഞാന്‍ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന്‍ അന്നു അവന്റെമേല്‍ ആദ്യന്തം നിവര്‍ത്തിക്കും.

13 അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.

14 ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാന്‍ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.

15 പിന്നെ ശമൂവേല്‍ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാല്‍ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേല്‍ ശങ്കിച്ചു.

16 ഏലി ശമൂവേലിനെ വിളിച്ചുശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.

17 അപ്പോള്‍ അവന്‍ നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.

18 അങ്ങനെ ശമൂവേല്‍ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന്‍ യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.

19 എന്നാല്‍ ശമൂവേല്‍ വളര്‍ന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകുവാന്‍ ഇടവരുത്തിയില്ല.

20 ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല്‍ യഹോവയുടെ വിശ്വസ്തപ്രവാചകന്‍ എന്നു ഗ്രഹിച്ചു.

21 ഇങ്ങനെ യഹോവ ശീലോവില്‍ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല്‍ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവില്‍വെച്ചു പ്രത്യക്ഷനായി.

ശമൂവേൽ 1 4

1 ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടുയിസ്രായേല്‍ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന്‍ -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.

2 ഫെലിസ്ത്യര്‍ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍ ഏകദേശം നാലായിരംപേരെ അവര്‍ പോര്‍ക്കളത്തില്‍ വെച്ചു സംഹരിച്ചു.

3 പടജ്ജനം പാളയത്തില്‍ വന്നാറെ യിസ്രായേല്‍മൂപ്പന്മാര്‍ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്‍നിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല്‍ വരുത്തുക; അതു നമ്മുടെ ഇടയില്‍ വന്നാല്‍ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.

4 അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര്‍ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.

5 യഹോവയുടെ നിമയപെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തില്‍ ആര്‍പ്പിട്ടു.

6 ഫെലിസ്ത്യര്‍ ആര്‍പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില്‍ ഈ വലിയ ആര്‍പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.

7 ദൈവം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു ഭയപ്പെട്ടുനമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.

8 നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യില്‍നിന്നു നമ്മെ ആര്‍ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയില്‍ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.

9 ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍ ; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.

10 അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേല്‍ തോറ്റു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.

11 ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.

12 പോര്‍ക്കളത്തില്‍നിന്നു ഒരു ബെന്യാമീന്യന്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ഔടി അന്നു തന്നെ ശീലോവില്‍ വന്നു.

13 അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍ പട്ടണത്തില്‍ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി.

14 ഏലി നിലവിളികേട്ടപ്പോള്‍ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.

15 ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന്‍ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.

16 ആ മനുഷ്യന്‍ ഏലിയോടുഞാന്‍ പോര്‍ക്കളത്തില്‍നിന്നു വന്നവന്‍ ആകുന്നു; ഇന്നു തന്നേ ഞാന്‍ പോര്‍ക്കളത്തില്‍നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍ ചോദിച്ചു.

17 അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.

18 അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.

19 എന്നാല്‍ അവന്റെ മരുമകള്‍ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവും മരിച്ചതും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന തുടങ്ങി; അവള്‍ നിലത്തു വീണു പ്രസവിച്ചു.

20 അവള്‍ മരിപ്പാറായപ്പോള്‍ അരികെ നിന്ന സ്ത്രീകള്‍ അവളോടുഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല്‍ അവള്‍ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.

21 ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഔര്‍ത്തിട്ടുംമഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍ ഇട്ടു.

22 ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു അവള്‍ പറഞ്ഞു.