ദിവ്യ സ്നേഹവും ജ്ഞാനവും # 248

Ni Emanuel Swedenborg

Pag-aralan ang Sipi na ito

  
/ 432  
  

248. പ്രാകൃതീകം, ആത്മീകം, സ്വര്‍ഗ്ഗീയം എന്നു വിളിക്കപ്പെടുന്ന മനുഷ്യമനസ്സിന്‍റെ മൂന്നു പരിമാണങ്ങള്‍ ഉണ്ടെന്ന് മുകളില്‍ കാണിച്ചിരുന്നു. മനുഷ്യനില്‍ ഈ പരിമാണങ്ങള്‍ ക്രബന്ധമായി തുറക്കപ്പെട്ടേക്കാം. ആദ്യം തുറക്കപ്പെടുന്നത് പ്രാകൃതീക പരിമാണമാണ്. പിന്നീട് മനുഷ്യന്‍ പാപങ്ങളാകുന്ന തിന്മയില്‍ നിന്ന് ഓടി അകലുമ്പോഴും കര്‍ത്താവിലേക്ക് നോക്കുമ്പോഴും അവനില്‍ ആത്മീയ പരിമാണം തുറക്കപ്പെടുന്നു. ഒടുവില്‍ സ്വര്‍ഗ്ഗീയ പരിമാണവും മനുഷ്യന്‍റെ ജീവിതത്തിനനുസരിച്ച് പടി പടിയായി ഈ പരിമാണം തുറക്കപ്പെടുമെന്നിരിക്കെ അതിന്‍റെ പരിമാണങ്ങളിലെ രണ്ടു ഉയര്‍ന്ന പരിമാണങ്ങള്‍ തുറക്കപ്പെടാതെ ശേഷിക്കുന്നു. മനുഷ്യന്‍ അപ്പോള്‍ ഏറ്റവും ഉപരിപ്ലവരായ പ്രാകൃതീക പരിമാണത്തില്‍ തുടര്‍ന്നുകൊള്ളുന്നു.

ലോകത്തില്‍ ഒരു പ്രാകൃതീക സ്വത്വവും, ഒരാത്മീക സ്വത്വവും ഉണ്ടെന്നുള്ളത് അറിവുള്ളതാണ്. അഥവാ ബാഹ്യമനുഷ്യനും ആന്തരീക മനുഷ്യനും എന്നാല്‍ ഒരു പ്രാകൃതമനുഷ്യന്‍ അവനിലെ ചില ഉയര്‍ന്ന പരിമാണം തുറക്കപ്പെടുന്നതിലൂടെ ആത്മീകനാക്കുന്നുവെന്നു അറിയപ്പെടുന്നില്ല. ദൈവീക ചട്ടങ്ങളോട് അനുരൂപപ്പെട്ട ഒരാത്മീയ ജീവിതത്തില്‍ പ്രഭാവപ്പെട്ടതാണ് അത്തരം തുറക്കപ്പെടല്‍. ഇവയ്ക്ക് അനുരൂപപ്പെടാതെയുള്ള ഒരു മനുഷ്യജീവന്‍ പ്രാകൃതികനായി അവശേഷിക്കുന്നു.

  
/ 432