Hakbang 289

pag-aaral

     

മത്തായി 21

1 അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു

2 “നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍ .

3 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; തല്‍ക്ഷണം അവന്‍ അവയെ അയയക്കും” എന്നു പറഞ്ഞു.

4 “സീയോന്‍ പുത്രിയോടുഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍ ”

5 എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.

6 ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,

7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍ കയറി ഇരുന്നു.

8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചുമറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.

9 മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.

10 അവന്‍ യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകിഇവന്‍ ആര്‍ എന്നു പറഞ്ഞു.

11 ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

12 യേശു ദൈവലായത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു

13 “എന്റെ ആലയം പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്‍ക്കുംന്നു” എന്നു പറഞ്ഞു.

14 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൌഖ്യമാക്കി.

15 എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;

16 ഇവന്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു“ഉവ്വുശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.

17 പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു.

18 രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു

19 അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.

20 ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.

21 അതിന്നു യേശു“നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടുനീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

22 നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

23 അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നുനീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു.

24 യേശു അവരോടു ഉത്തരം പറഞ്ഞതു“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ എന്തു അധികാരം കൊണ്ടു ഞാന്‍ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.

25 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ?” അവര്‍ തമ്മില്‍ ആലോചിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ നമ്മോടു ചോദിക്കും;

26 മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന്‍ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.

27 അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു“എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”

28 എങ്കിലും നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ ഒന്നാമത്തവന്റെ അടുക്കല്‍ ചെന്നുമകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു.

29 എനിക്കു മനസ്സില്ല എന്നു അവന്‍ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ചു അവന്‍ പോയി.

30 രണ്ടാമത്തെവന്റെ അടുക്കല്‍ അവന്‍ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോള്‍ഞാന്‍ പോകാം അപ്പാ എന്നു അവന്‍ ഉത്തരം പറഞ്ഞു; പോയില്ലതാനും.

31 ഈ രണ്ടുപേരില്‍ ആര്‍ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവന്‍ എന്നു അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞതു“ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.

32 യോഹന്നാന്‍ നീതിമാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നുനിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.

33 മറ്റൊരു ഉപമ കേള്‍പ്പിന്‍ . ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.

34 ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.

35 കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.

36 അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നേ ചെയ്തു.

37 ഒടുവില്‍ അവന്‍ എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു.

38 മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,

39 അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നു കളഞ്ഞു.

40 ആകയാല്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ വരുമ്പോള്‍ ആ കുടിയാന്മാരോടു എന്തു ചെയ്യും?”

41 അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്കും തോട്ടം ഏല്പിക്കും എന്നു അവര്‍ അവനോടു പറഞ്ഞു.

42 യേശു അവരോടു“'വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?

43 അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

44 ഈ കല്ലിന്മേല്‍ വീഴുന്നവന്‍ തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.

45 അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,

46 അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

മത്തായി 22

1 യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍

2 “സ്വര്‍ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.

3 അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.

4 പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.

5 അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.

6 ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.

7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

8 പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

9 ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.

10 ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

11 വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു

12 സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.

13 രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

14 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”

15 അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

16 തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.

17 നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.

18 യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?

19 കരത്തിന്നുള്ള നാണയം കാണിപ്പിന്‍” എന്നു പറഞ്ഞു; അവര്‍ അവന്റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.

20 അവന്‍ അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.

21 “എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍” എന്നു അവര്‍ അവരോടു പറഞ്ഞു.

22 അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.

23 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു

24 ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.

25 എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.

26 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.

27 എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.

28 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

29 അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

30 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.

31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?

32 ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”

33 പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു.

34 സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,

35 അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു

36 ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.

37 യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.

38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം

39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

40 ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.

41 പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു

42 “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.

43 അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”

44 “ 'ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്‍ത്താവു എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.

45 അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;

46 അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.