സ്വർഗ്ഗത്തിന്റെ രഹസ്യങ്ങള്‍#945

原作者: 伊曼纽尔斯威登堡

学习本章节

  
/10837  
  

945. സാധാരണ മനുഷ്യജീവികളുടെ സുഖസൗകര്യങ്ങളിലേക്ക് ജനിച്ച് ജീവിതം നയിക്കുകയും, ശൈശവകാലം മുതല്‍ സുഖസന്തോഷങ്ങള്‍ അനുഭവിച്ച് ജീവിതത്തിന്‍റെ ഉന്നതങ്ങളിലേക്ക് നയിക്കപ്പെട്ടതായ സ്ത്രീകള്‍ അങ്ങനെയല്ല. ഉദാഹരണമായി രാജ്ഞിമാര്‍, കുലീനകുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന് വളര്‍ത്തപ്പെട്ട കുലീന സ്ത്രീകള്‍ ഇവരൊക്കെ സമ്പന്നത അനുഭവിച്ചവരാകുന്നു. അവര്‍ ലൗകീകവും ലൈംഗീകവുമായ സുഖലോലുപതകള്‍ അനുഭവിച്ചവര്‍ ആണെങ്കിലും, അവര്‍ കര്‍ത്താവിലുള്ള വിശ്വാസത്തിലും ഔദാര്യസ്നേഹത്തിലും ജീവിച്ചിരുന്നവര്‍ ആകയാല്‍ അടുത്ത ജീവിതത്തിലും അവര്‍ ആനന്ദം ഉള്ളവര്‍ തന്നെ ആയിരിക്കും.

ജീവിതത്തിലെ കഷ്ടതകളിലും സഹനങ്ങളിലും കൂടെ സ്വര്‍ഗ്ഗത്തെ നേടിയെടുക്കുവാനായി ജീവിതത്തിലെ സുഖസന്തോഷങ്ങളും, അധികാരവും ധനവും വെടിയുക എന്നത് നിരര്‍ത്ഥകമാണ്. വിഡിത്തമാണ് തിരുവചനത്തില്‍ പറഞ്ഞിരിക്കുന്നത് എന്താണ്? സുഖസന്തോഷങ്ങളെയും, അധികാരത്തെയും ധനത്തെയും കര്‍ത്താവുമായി താരതമ്യം ചെയ്യുമ്പോള്‍ യാതൊന്നുമല്ല എന്ന് കരുതണം എന്നു മാത്രമാകുന്നു. മത്തായി 19:21-24, മര്‍ക്കോസ് 10:21-25, ലൂക്കോസ് 18: 22-25.

  
/10837