അന്ത്യന്യായവിധി#13

原作者: 伊曼纽尔斯威登堡

学习本章节

  
/74  
  

13. എല്ലാ ദൈവീകപ്രവൃത്തിക്കും നിത്യതയോടും അനന്തതയോടും സംബന്ധമുണ്ട് എന്നത് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നിലകൊള്ളുന്ന അനവധി കാര്യങ്ങളില്‍ നിന്ന് സ്ഥിരീകരിക്കാവുന്നതാണു. അവയില്‍ ഒന്നിനുപോലും മറ്റൊന്നിനോട് ശരിയായ സമാനതകളില്ല. അല്ലെങ്കില്‍ മറ്റൊന്നിനോട് സാമ്യമില്ല. രണ്ട് മുഖങ്ങള്‍ ഓരോപോലെയോ അല്ലെങ്കില്‍ തുല്യമായതോ അല്ല. നിത്യതയിലേക്കുമായിരിക്കുന്നുമില്ല, സമാന രീതിയില്‍ ഒരുവന്‍റെ മനസ്സ് മറ്റൊരുവന്‍റെ മനസ്സിനെപ്പോലെ ഒരിക്കലും ആകമാനായ ഒരു പോലെ ഇരിക്കുന്നില്ല. ആയതുകൊണ്ട് അനേക മുഖങ്ങളെപോലെ, അനേക മനസ്സുകളേപ്പോലെ ഉള്ള മനുഷ്യരും ദൂതന്മാരും അവിടെയുണ്ട്. അവിടെ ഒരിക്കലും ഏതെങ്കിലും ഒരു മനുഷ്യനെപോലെയോ (ഒരുവന്‍റെ ശരീരത്തെ രൂപീകരിക്കുന്ന അസംഖ്യം ഭംഗങ്ങളും അവന്‍റെ മനസ്സിനെ രൂപീകരിക്കുന്ന അസഖ്യം മമതകളും ഉണ്ടെന്നിരിക്കെ) തത്തുല്യമായോ ഏതെങ്കിലും ഒരു സാധനം ഒരേപോലെയോ, അല്ലെങ്കില്‍ മറ്റൊരുവനിലുള്ള ഏതെങ്കിലും ഒരു കാര്യം തത്തുല്യമായോ ഇല്ല. ആകയാല്‍ ഓരോരുത്തരും മറ്റൊരുത്തന്‍റെ ജീവിതത്തിന് വ്യത്യസ്തമായ ഒരു ജീവിതം നയിക്കുന്നു. അതേക്രമത്തില്‍ തന്നെ പ്രകൃതിയുടെ മുഴുവന്‍ സംഗതികളിലും ഓരോ ഭാഗങ്ങളിലും ഈ വ്യത്യസ്തത നിലകൊള്ളുന്നു.

അനശ്വരനായ ദൈവത്വത്തില്‍ നിന്നും ഉരുവപ്പെടുന്ന എല്ലാം അതില്‍ എല്ലാത്തിലും ഓരോന്നിലും അനന്തമായ വൈവിധ്യമുണ്ട്. ആയതിനാല്‍ ദൈവീകമായ എല്ലാ കാര്യങ്ങളും സ്വന്തം പ്രവൃത്തിയായി കണക്കാക്കാന്‍ അന്ത്യത്തോളവും എല്ലായിടത്തും അനന്തതയുടെ ഒരു പ്രത്യേക പ്രതിച്ഛായയുണ്ട്.

നിത്യതയോടും അനന്തതയോടും പ്രകൃതിയിലെ എല്ലാ സംഗതികള്‍ക്കും സംബന്ധം ഉണ്ടെന്നുള്ളതിന് ഒരു പരിചിത സംഭവം വിവരിക്കുന്നത് ഉചിതമായേക്കും. ഒരു വൃക്ഷത്തിന്‍റെ ഉത്പന്നമായിരിക്കുന്ന ഏതൊരു വിത്തും, അല്ലെങ്കില്‍ ധാന്യമോ, അല്ലെങ്കില്‍ ഒരു പുഷ്പത്തിന്‍റേയോ, അങ്ങനെ സൃഷ്ടിച്ചിരിക്കുന്നു. അത് അനന്തമായി പെരുകേണ്ടതിനും നിത്യമായി നില നില്‍ക്കേണ്ടതിനായിരുന്നേക്കാം, ഒരു വിത്തില്‍ നിന്നും അഞ്ചോ, പത്തോ, ഇരുപതോ, ഒരു നൂറോ അനവധി വിത്തുകളെ ഉത്പാദിപ്പിക്കുന്നു, വീണ്ടും അവയില്‍ നിന്നും അനവധിയെന്നവണ്ണം വീണ്ടും ഉത്പാദിപ്പിക്കുന്നു. ഒരു കേവല വിത്തില്‍ നിന്നും അത്തരത്തില്‍ സഫലീകരണം ഒരു നൂറുവര്‍ഷം നില്‍ക്കുകയാണെങ്കില്‍ ഒരു ഗ്രഹത്തില്‍ മാത്രമല്ല പിന്നെയോ അസഖ്യം ഗ്രഹങ്ങളില്‍ അതിന്‍റെ ഉപരിതലം മുഴുവനും നിറയുമായിരുന്നു, അതേ വിത്തുകള്‍ അവയുടെ കാലദൈര്‍ഘ്യം തന്നെ അനന്തതയോളം ആയിരിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അനന്തതയുടേയും നിത്യതയുടേയും ഒരു അവതരണം അവയില്‍ നാം കണ്ടെത്തുന്നു എന്നു ഇതില്‍ നിന്നും വ്യക്തമാണു,

അങ്ങനെ തന്നെയാണു മറ്റുള്ള കാര്യങ്ങളിലും. പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സര്‍വ്വത്തിനും വേണ്ടിയുള്ളതാണു ദൂതസ്വര്‍ഗ്ഗം, ദൂതസ്വര്‍ഗ്ഗം ഉള്‍ക്കൊള്ളേണ്ടതിനുള്ളതാണു മനുഷ്യവര്‍ഗ്ഗം, മനുഷ്യവര്‍ഗ്ഗത്തിന്‍റെ ലക്ഷ്യം തന്നെ ദൃശ്യമായ സ്വര്‍ഗ്ഗവും അതിലെ എല്ലാ ഭൂമികളും മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടിയുള്ള ലക്ഷ്യമാണു. ദൂതസ്വര്‍ഗ്ഗം എന്ന ആ ദൈവീക പ്രവൃത്തി അനന്തതയോടും നിത്യതയോടും പ്രഥമേന്യ കുറിക്കുന്നുണ്ടു, തന്നിമിത്തം അന്ത്യമില്ലാതെയുള്ള അതിന്‍റെ വര്‍ദ്ധനവും, കാരണം അവിടെ ദൈവം തന്നെയാണു വസിക്കുന്നതു. ഇതില്‍ നിന്നും ഇതുകൂടി നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നതാണു അതായതു മനുഷ്യവര്‍ഗ്ഗം ഭൂമുഖത്തു നിന്നും ഒരിക്കലും അവസാനിക്കുന്നില്ല എന്നതു, അങ്ങനെ അതു നിന്നു പോകുമായിരുന്നുവെങ്കില്‍ ദൈവീക പ്രവൃത്തി ഒരു നിശ്ചിത എണ്ണത്തിനായി പരിമിതപ്പെടുത്തുമായിരുന്നു മാത്രവുമല്ല നിത്യതയെ കുറിക്കുന്നത് നശിപ്പിക്കപ്പെടുമായിരുന്നു എന്നല്ല.

  
/74