ദിവ്യ സ്നേഹവും ജ്ഞാനവും#337

原作者: 伊曼纽尔斯威登堡

学习本章节

  
/432  
  

337. സദ്പ്രവൃത്തികള്‍ കര്‍ത്താവില്‍ നിന്നും ദുഷ്പ്രവൃത്തികള്‍ നരകത്തില്‍ നിന്ന് ആവുന്നതിന്‍റെ ക്രമം ഇങ്ങനെ വിശദമാക്കാം.

1. ഭൂമിയിലെ ദുഷ്പ്രവൃത്തികള്‍ എന്നാല്‍ എന്താണ്?

2. ദുഷ്പ്രവൃത്തികളാകുന്ന എല്ലാ സംഗതികളും നരകത്തിലാണ്. സദ് പ്രവൃത്തികള്‍ എല്ലാ സ്വര്‍ഗ്ഗത്തിലും

3. ഇടമുറിയാതെയുള്ള പ്രയാണം ആത്മീയലോകത്തുനിന്നും ഭൗതികലോകത്തേക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു.

4. നരകത്തില്‍ നിന്നും പ്രയാണത്താലാണ് ദുഷ്കൃതങ്ങള്‍ രൂപം കൊള്ളുന്നത്, അത്തരം ക്രിയകള്‍ എവിടൊക്കെ സംഭവിച്ചാലും ശരി.

5. ഇത് ചെയ്യുന്നത് ഏറ്റവും താഴേത്തട്ടിലുള്ള ആത്മീയതയാണ്, അത് അതിനു തൊട്ടു മേലെയുള്ള തട്ടില്‍ നിന്നു വേര്‍പെടുമ്പോള്‍

6. ഇത്തരം പ്രയാണം സംഭവിക്കുന്നത് രണ്ട് രൂപ ഭാവങ്ങളിലേക്കാണ്,സസ്യസമൂഹത്തിലേക്കും മൃഗസമൂഹത്തിലേക്കും.

7. രണ്ടു രൂപഭാവങ്ങളും അവയുടെ തരങ്ങളെ പ്രചരിപ്പിക്കുവാനുള്ള കഴിവ് നേടുന്നുണ്ട്.

  
/432