ദിവ്യ പരിപാലനം#1

原作者: 伊曼纽尔斯威登堡

学习本章节

  
/340  
  

1. കര്‍ത്താവിന്‍റെ ദിവ്യ സ്നേഹത്തിന്‍റേയും ജ്ഞാനത്തിന്‍റേയും ഭരണരൂപമായി കാണപ്പെട്ടേക്കാവുന്ന ദിവ്യപരിപാലനം എന്താണെന്ന്അറിയുന്നതിനോടുള്ള ബന്ധത്തില്‍ ഈ വിഷയത്തെക്കുറിച്ച് ദിവ്യസ്നേഹവും ജ്ഞാനവും എന്ന എന്‍റെ ഗ്രന്ഥത്തില്‍ വിപുലീകരിച്ചു സചിത്രപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങള്‍ അറിയേണ്ടതു വളരെ സുപ്രധാനമായ കാര്യമാകുന്നു.

അവ ഇപ്രകാരം തുടര്‍ന്നു വരുന്ന പ്രകാരമാകുന്നു കര്‍ത്താവില്‍ ദിവ്യസ്നേഹം എന്നത് ദിവ്യജ്ഞാനത്തിന്‍റേയും ദിവ്യജ്ഞാനം എന്നത് ദിവ്യസ്നേഹത്തിന്‍റേതും ആകുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും ഖണ്ഠിക 34-39) ;

ദിവ്യസ്നേഹവും ജ്ഞാനവും കൊണ്ടു തന്നെ സൃഷ്ടിച്ചിട്ടുളള മറ്റുളള എല്ലാ കാര്യങ്ങളും അവ കൂടാതെ നിലനില്‍ക്കുവാന്‍ സാധിക്കുകയില്ല (ദിവ്യസ്നേഹവും ജ്ഞാനവും ഖണ്ഠിക 47-51)

ഈ പ്രപഞ്ചത്തിലുളള സര്‍വ്വവും ദിവ്യസ്നേഹത്താലും. ജ്ഞാനത്താലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (52, 53, 151-156)

പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ട സര്‍വ്വമാന കാര്യങ്ങളും ദിവ്യസ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും സ്വീകര്‍ത്താക്കള്‍ ആണു (54-60) ; ദൂതന്മാര്‍ക്ക്മുമ്പാകെ കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നതു സുര്യനെപ്പോലെ ആകുന്നു. അതില്‍ നിന്ന് പ്രസരിക്കുന്ന ഊഷ്മളത സ്നേഹമാകുന്നു. അതില്‍ നിന്ന് പ്രസാരണം ചെയ്യുന്ന പ്രകാശം ജ്ഞാനവും ആകുന്നു (81-88, 89-92, 93-98, 296-301) .

കര്‍ത്താവില്‍ നിന്ന് ഉത്ഭവിച്ച് പ്രസരിക്കുന്ന ദിവ്യസ്നേഹവും. ജ്ഞാനവും ഏകത്വത്തെ രൂപപ്പെടുത്തുന്നു (99-102) . നിത്യതയില്‍ നിന്നുളള യഹോവയായ കര്‍ത്താവാണ് ഈ പ്രപഞ്ചത്തെയും. അതിലുളള സര്‍വ്വതും അവനില്‍ നിന്ന് തന്നെയാണ് സൃഷ്ടിച്ചത്. മറിച്ചു ഒന്നു മില്ലായ്മയില്‍ നിന്നല്ല (282-284, 290-295) പ്രസ്തുത പ്രമേയങ്ങള്‍ എല്ലാം. 'ദിവ്യസ്നേഹത്തെയും. ജ്ഞാനത്തെയും സമ്പന്ധിച്ചുള്ള ദൂതവിജ്ഞാനം' എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു

  
/340