3. എന്തായിരുന്നാലും ഈ പരിഗണനകളില്‍ നിന്നും ദൈവീകജ്ഞാനവും, ദൈവീകജീവനും ഉള്‍ക്കൊള്ളുന്ന വചനം ദൈവീകസത്യം തന്നെയാണെന്ന് പ്രാകൃത മനുഷ്യനെ ബോധ്യപ്പെടുത്തുന്നതിന് സാദ്ധ്യമല്ല. കാരണം എന്തെന്നാല്‍, അവന്‍ വചനത്തെ പരിഗണിക്കുന്നത് അതിന്‍റെ ഭാഷാ ശൈലിയിലൂടെയാണ്. ഈ സംഗതികളൊന്നും ഭാഷാശൈലിയില്‍ കാണുന്നില്ലല്ലോ. എങ്കില്‍ തന്നെയും വചനത്തിന്‍റെ ശൈലി ദൈവീക ശൈലിതന്നെയാകുന്നു. അതുമായി മറ്റു യാതൊരു കൃതിയുടെ ശൈലിയും, അത് എത്ര തന്നെ സമുന്നതവും ഉത്കൃഷ്ടവും ആണെങ്കിലും, താരതമ്യം ചെയ്യുവാന്‍ സാദ്ധ്യമല്ല തന്നെ. മറ്റു ശൈലികളെല്ലാം പ്രകാശത്തിന്നു മുമ്പില്‍ കൂരിരുള്‍ എന്നതുപോലെ മാത്രമാണ്. തിരുവചനത്തിന്‍റെ ശൈലി ഇപ്രകാരമാണ്. അതായത്, ഓരോ വാക്യത്തിലും, ഓരോ വാക്കിലും വിശുദ്ധി സ്ഥിതി ചെയ്യുന്നുണ്ട്. ചില സ്ഥലങ്ങളില്‍, അതിന്‍റെ ഓരോരോ അക്ഷരത്തിലും വിശുദ്ധിയുണ്ട്. ആകയാല്‍, അവ തമ്മില്‍ സംയോജിക്കുമ്പോള്‍, തത്ഫലമായി മനുഷ്യന്‍ കര്‍ത്താവുമായി സംബന്ധപ്പെടുവാനും, സ്വര്‍ഗ്ഗം തുറക്കപ്പെടുവാനും ഇടയായിത്തീരുന്നു.
[2] ദിവ്യസ്നേഹവും, ദിവ്യജ്ഞാനവുംچഅഥവാ ദിവ്യനന്മയും, ദിവ്യസത്യവും ദിവ്യനന്മ അവന്‍റെ ദിവ്യസ്നേഹത്തില്‍ നിന്നും, ദിവ്യസത്യം അവന്‍റെ ദിവ്യജ്ഞാനത്തില്‍ നിന്നും എന്ന രണ്ടൂ കാര്യങ്ങള്‍ കര്‍ത്താവില്‍ നിന്നും നിര്‍ക്ഷമിക്കുന്നു. വചനം അതിന്‍റെ സത്തയില്‍ ഇവ രണ്ടും ആകുന്നു. ആകയാല്‍, അത് മനുഷ്യനെ കര്‍ത്താവുമായി ബന്ധിപ്പിക്കുകയും സ്വര്‍ഗ്ഗം തുറക്കുകയും ചെയ്യുന്നതിനാല്‍ മുന്‍പ് പറഞ്ഞിട്ടുള്ളപോലെ വചനത്തെ സ്വയബുദ്ധിയില്‍ നിന്നല്ലാതെ കര്‍ത്താവില്‍ നിന്ന് പാരായണം ചെയ്യുമ്പോള്‍ ആ മനുഷ്യനില്‍ സ്നേഹത്തിന്‍റെ നന്മയും, ജ്ഞാനത്തിന്‍റെ സത്യവും കൊണ്ട് നിറയ്ക്കപ്പെടുന്നതാണ് അങ്ങനെ അയാളുടെ ഇച്ഛാശക്തി സ്നേഹത്തിന്‍റെ നന്മയാലും, അയാളുടെ പരിജ്ഞാനം, ജ്ഞാനത്തിന്‍റെ സത്യത്താലും നിറയപ്പെടുന്നതാകുന്നു. അപ്രകാരം, മനുഷ്യന് വചനത്തിലൂടെ ജീവന്‍ ഉണ്ടാകുന്നു.