വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം#7

原作者: 伊曼纽尔斯威登堡

学习本章节

  
/118  
  

7. സാദൃശ്യാശയത്തിന്‍റെ അറിവിനാലല്ലാതെ ഈ ത്രിതല സ്വര്‍ഗ്ഗങ്ങള്‍ക്കിടയിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുന്നതല്ല. എന്തുകൊണ്ടെന്നാല്‍ ഈ തലങ്ങള്‍ മൂന്നും അന്യോന്യം വ്യത്യസ്തമാണ്. ലക്ഷ്യം, കാരണം, ഫലം എന്നിവയെപ്പോലെ അഥവാ പ്രഥമം, മധ്യമം, അന്തിമമായിട്ടുള്ളത് എന്നതുപോലെ. എങ്കിലും സാദൃശ്യാശയത്തിന്‍റെ അടിസ്ഥാനത്തില്‍ അവ എല്ലാംകൂടി ഒന്നായിരിക്കുകയും ചെയ്യും. കാരണമെന്തെന്നാല്‍ പ്രകൃതിതലവും, ആത്മീയതലവും തമ്മില്‍ സമ്പര്‍ക്കമുള്ളതു പോലെ സ്വര്‍ഗ്ഗീയ തലവുമായും അവയ്ക്ക് സമ്പര്‍ക്കമുണ്ട്. സാദൃശ്യ സബന്ധം എന്താണെന്നുള്ളത് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ സംഗതികളും മനുഷ്യനിലുള്ള എല്ലാ സംഗതികളും തമ്മിലുള്ള സാദൃശ്യ സമ്പന്ധവും ഖണ്ഠിക 87-102 ല്‍ വിവരിച്ചിട്ടുണ്ട്. അതുപോലെതന്നെ സ്വര്‍ഗ്ഗത്തിലുള്ള എല്ലാ സംഗതികളും ഭൂമിയിലുള്ള എല്ലാ സംഗതികളും തമ്മലിലുള്ള സാദൃശ്യാശ സബന്ധവും ഖണ്ഠിക 103-115 വിശദമാക്കിയിട്ടുണ്ട്. വചനത്തില്‍ നിന്ന് താഴെ ഉദ്ധരിച്ചിട്ടുള്ള ഉദാഹരണങ്ങളില്‍ നിന്ന് ഇത് കൂടുതല്‍ കാണുന്നതാ യിരിക്കും.

  
/118