步骤 185

学习

     

സങ്കീർത്തനങ്ങൾ第94章:17-23

17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു.

18 എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്റെ ആശ്വാസങ്ങള്‍ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

20 നിയമത്തിന്നു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?

21 നീതിമാന്റെ പ്രാണന്നു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷെക്കു വിധിക്കുന്നു.

22 എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.

23 അവന്‍ അവരുടെ നീതികേടു അവരുടെമേല്‍ തന്നേ വരുത്തും; അവരുടെ ദുഷ്ടതയില്‍ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

സങ്കീർത്തനങ്ങൾ第95章

1 വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.

2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.

3 യഹോവ മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.

4 ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.

5 സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.

6 വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.

7 അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.

8 ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.

9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.

10 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.

11 ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.

സങ്കീർത്തനങ്ങൾ第96章

1 യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ .

2 യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .

3 ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍ .

4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ .

5 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.

6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.

7 ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ .

8 യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .

9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .

10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.

11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.

12 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.

13 യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ第97章

1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.

2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.

3 തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.

4 അവന്റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.

5 യഹോവയുടെ സന്നിധിയില്‍, സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍, പര്‍വ്വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.

6 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.

7 കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !

8 സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.

9 യഹോവേ, നീ സര്‍വ്വഭൂമിക്കും മീതെ അത്യുന്നതന്‍ , സകലദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നേ.

10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍ ; അവന്‍ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കുന്നു.

11 നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കും സന്തോഷവും ഉദിക്കും.

12 നീതിമാന്മാരേ, യഹോവയില്‍ സന്തോഷിപ്പിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ . (ഒരു സങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ第98章:1-3

1 യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.

2 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

3 അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.