Isinyathelo 120

Funda

     

ദിനവൃത്താന്തം 1 11:22-47

22 കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.

23 അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.

24 ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.

25 അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

26 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,

27 ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,

28 തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,

29 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,

30 നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,

31 ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,

32 നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍,

33 ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,

34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍, ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,

35 ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,

36 മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,

37 എസ്ബായിയുടെ മകന്‍ നയരായി,

38 നാഥാന്റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,

39 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,

40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,

41 ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും

42 മുപ്പതുപേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,

43 മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,

44 അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,

45 യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,

46 എല്‍നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,

47 എലീയേല്‍, ഔബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.

ദിനവൃത്താന്തം 1 12

1 കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;

2 അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,

3 ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.

4 മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,

5 എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,

6 എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;

7 ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,

8 പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

9 അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,

10 നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,

11 ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,

12 എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,

13 പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.

14 ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .

15 അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.

16 ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്റെ അടുക്കല്‍ വന്നു.

17 ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

18 അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

19 ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

20 അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.

21 അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.

22 ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.

23 യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു

24 പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.

25 ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.

26 ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍

27 അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.

28 പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.

29 ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.

30 എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.

31 മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.

32 യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

33 സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.

34 നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.

35 ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.

36 ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.

37 യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.

38 അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.

39 അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.

40 യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

ദിനവൃത്താന്തം 1 13

1 ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം

2 യിസ്രായേലിന്റെ സര്‍വ്വസഭയോടും പറഞ്ഞതുനിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.

3 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കല്‍ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.

4 ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സര്‍വ്വസഭയും പറഞ്ഞു.

5 ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.

6 കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നു കിര്‍യ്യത്ത്-യെയാരീമെന്ന ബയലയില്‍ ചെന്നു.

7 അവര്‍ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍നിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.

8 ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.

9 അവര്‍ കീദോന്‍ കളത്തിന്നു സമീപം എത്തിയപ്പോള്‍ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാന്‍ കൈ നീട്ടി.

10 അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവന്‍ അവിടെ ദൈവസന്നിധിയില്‍ മരിച്ചുപോയി.

11 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായിഅവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍ വിളിച്ചു.

12 ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയിഞാന്‍ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കല്‍ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.

13 അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കല്‍ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.

14 ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടില്‍ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.

ദിനവൃത്താന്തം 1 14

1 സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.

2 യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.

3 ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

4 യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,

5 ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,

6 നോഗഹ്, നേഫെഗ്, യാഫീയ,

7 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

8 ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.

9 ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.

10 അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

11 അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.

12 എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.

13 ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.

14 ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.

15 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;

16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

17 ദാവീദിന്റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.

ദിനവൃത്താന്തം 1 15

1 അവന്‍ തനിക്കു ദാവീദിന്റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.

2 അന്നു ദാവീദ്ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.

3 അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലായിസ്രായേലിനെയും യെരൂശലേമില്‍ കൂട്ടിവരുത്തി.

4 ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.

5 കെഹാത്യരില്‍ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും

6 മെരാര്‍യ്യരില്‍ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും

7 ഗേര്‍ശോമ്യരില്‍ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും

8 എലീസാഫാന്യരില്‍ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും

9 ഹെബ്രോന്യരില്‍ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും

10 ഉസ്സീയേല്യരില്‍ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.

11 ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍, അസായാവു, യോവേല്‍, ശെമയ്യാവു, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു

12 നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളില്‍ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ .

13 ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

14 അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.

15 ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.

16 പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍ സന്തോഷനാദം ഉച്ചത്തില്‍ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.

17 അങ്ങനെ ലേവ്യര്‍ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്റെ മകനായ ഏഥാനെയും

18 അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.

19 സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും

20 സെഖര്‍യ്യാവു, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണകളെയും ധ്വനിപ്പിപ്പാനും

21 മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍, അസസ്യാവു എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.

22 വാഹകന്മാരായ ലേവ്യരില്‍ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നു; അവന്‍ അതില്‍ സമര്‍ത്ഥനായിരുന്നു.

23 ബേരെഖ്യാവും എല്‍ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

24 ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്‍യ്യാവു, ബെനായാവു, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില്‍ കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

25 ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.

26 യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്‍ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.

27 ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.

28 അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്‍യ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.

29 എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു