Isinyathelo 197

Funda

     

സങ്കീർത്തനങ്ങൾ 119:161-176

161 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .

162 പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.

163 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്റെ വചനത്തില്‍ ആനന്ദിക്കുന്നു.

164 ഞാന്‍ ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.

165 നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

166 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.

167 യഹോവേ, ഞാന്‍ നിന്റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.

168 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.

169 ഞാന്‍ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.

170 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.

171 എന്റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

172 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.

173 നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

174 നിന്റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

175 യഹോവേ, ഞാന്‍ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

176 നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 120

1 ആരോഹണഗീതം

2 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളുകയും ചെയ്തു.

3 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.

4 വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?

5 വീരന്റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നേ.

6 ഞാന്‍ മേശെക്കില്‍ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍ക്കുംടാരങ്ങളില്‍ പാര്‍ക്കുംന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!

7 സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.

സങ്കീർത്തനങ്ങൾ 121

1 ആരോഹണഗീതം

2 ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?

3 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.

4 നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.

5 യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

6 യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.

7 പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.

8 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.

സങ്കീർത്തനങ്ങൾ 122

1 ദാവീദിന്റെ ഒരു ആരോഹണഗീതം.

2 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

3 യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലുകള്‍ക്കകത്തു നിലക്കുന്നു.

4 തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

5 അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.

6 അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.

7 യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.

8 നിന്റെ കൊത്തളങ്ങളില്‍ സമാധാനവും നിന്റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.

9 എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.

സങ്കീർത്തനങ്ങൾ 123

1 ആരോഹണഗീതം

2 സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്റെ കണ്ണു ഉയര്‍ത്തുന്നു.

3 ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

4 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 124

1 ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,

2 മനുഷ്യര്‍ നമ്മോടു എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,

3 അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;

5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.

6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാല്‍ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

7 വേട്ടക്കാരുടെ കണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.

8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തില്‍ ഇരിക്കുന്നു.