220. തന്നിമിത്തം ശരീരത്തിന്‍റെ മുഴുശക്തികളും മുഖ്യമായും ഏറ്റവും പുറത്തുള്ളതായ അവയവങ്ങളായ കൈ കരങ്ങളിലേക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. "കൈകള്‍", "കരങ്ങള്‍" വചനത്തില്‍ ശക്തിയെയാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്. വലംകൈയെ സര്‍വ്വ ശ്രേഷ്ടമായ ശക്തിയേയും വചനത്തില്‍ അര്‍ത്ഥമാക്കിയിരിക്കുന്നു. ശക്തിയിലേക്ക് പ്രാമുഖ്യപ്പെടുന്ന പരിമാണങ്ങളും അത്തരത്തിലായിരിക്കുന്ന പരിണാമവും കേവലം അറിയുന്നത് മനുഷ്യരോടൊപ്പമുള്ള ദുതന്മാരും അവനുള്ള എല്ലാ സംഗതികളോടൊപ്പമുള്ളത് സാദൃശ്യാശയത്തിലും കൈകളിലൂടെ പ്രഭാവപ്പെട്ടിരിക്കുന്നതുപോലെ അത്തരം പ്രവൃത്തികളില്‍ നിന്നുമാണ്, മാത്രവുമല്ല മനുഷ്യന്‍ എന്താണെന്നുള്ളത് അതിനോടുള്ള ബന്ധത്തില്‍ അവന്‍റെ അവബോധത്തോടും ഇഛയോടും കൂടാതെ അവന്‍റെ സാര്‍വ്വത്രികസ്നേഹം, വിശ്വാസം, അവന്‍റെ ആന്തരീക ജീവന്‍ മനസ്സിനെ സംബന്ധിച്ചും ശരീരത്തില്‍ നിന്നുമുള്ള ബാഹ്യജീവനും അറിയുന്നത് അത്തരത്തിലായിരിക്കുന്ന ആവിഷ്ക്കാരങ്ങളില്‍ നിന്നും പ്രാമുഖ്യങ്ങളില്‍ നിന്നുമാണ്.
കൈകളിലൂടെ ശരീരത്തിന്‍റെ തികഞ്ഞ പ്രവര്‍ത്തിയില്‍ നിന്നും അത്തരത്തിലുള്ള അറിവ് ദൂതന്മാര്‍ക്ക് ഉണ്ട് എന്നുള്ളത് പലപ്പോഴും ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനുഭവങ്ങളാല്‍ ഇത് ആവര്‍ത്തിച്ച് എന്നെ കാണിച്ചു തന്നിട്ടുണ്ട്. കൈയ് വെപ്പിനാന്‍ നിര്‍വ്വഹിക്കപ്പെടുന്ന ശുശ്രൂഷയിലേക്ക് പ്രതിഷ്ടിക്കപ്പെടുന്നു എന്ന് ഇതിനാല്‍ പറയപ്പെട്ടിരിക്കുന്നതിന്‍റെ കാരണം ഇതാണ്. ഇതില്‍ നിന്നെല്ലാം ഒരു സംഗ്രഹം രൂപപ്പെടുന്നത് വിശ്വാസത്തിന്‍റെയും സാര്‍വ്വത്രീക സ്നേഹത്തിന്‍റേതുമായ എല്ലാ പ്രവര്‍ത്തിയിലാണ്, പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസവും സാര്‍വ്വത്രിക സ്നേഹവും സൂര്യനു ചുറ്റുമുള്ള മഴവില്ലിനെപോലെയാണ് എന്നാണ്, മേഘങ്ങള്‍ ചിതറിപോകുമ്പോള്‍ ആ മഴവില്ല് അപ്രത്യക്ഷമാകുന്നു. ഈ കണക്കില്‍ കര്‍മ്മങ്ങളും പ്രവര്‍ത്തിക്കുന്ന കര്‍മ്മങ്ങളും എന്നും വചനത്തില്‍ പലപ്പോഴായി പറയപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ രക്ഷ ഇതിന്മേല്‍ ആശ്രയിച്ചാണ് എന്നും പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല, സത്പ്രവര്‍ത്തികള്‍ ചെയ്യുന്നവനെ ബുദ്ധിമാനെന്നും സത്പ്രവര്‍ത്തികള്‍ ചെയ്യാത്തവരെ ബോധശൂന്യനെന്നും വിളിച്ചിരിക്കുന്നു. എന്നാല്‍ പ്രവര്‍ത്തികളാല്‍ എന്നത് വാസ്തവീകമായ നിര്‍വ്വഹിക്കപ്പെട്ട ഉപയോഗങ്ങള്‍ എന്നും വേണം ഓര്‍മ്മിക്കേണ്ടത്. സാര്‍വ്വത്രീക സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേതുമായതെല്ലാം ഉപയോഗങ്ങളിലും ഉപയോഗങ്ങള്‍ക്കനുസരിച്ചുമുള്ളതാണ്. ഉപയോഗങ്ങളൊടൊപ്പമുള്ള പ്രവര്‍ത്തികളുടെ ഈ സാദൃശ്യാശയവും, എന്ന കാര്യവും അവിടെയുണ്ട്. കാരണം സാദൃശ്യാശയം ആത്മീയമാണ്. എന്നാല്‍ ഇവിടെ വഹിക്കപ്പെടുന്നത് വസ്തുക്കളും പദാര്‍ത്ഥങ്ങളുമാണ്.