വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം #4

Durch Emanuel Swedenborg

studieren Sie diesen Abschnitt

  
/ 118  
  

4. ആകയാല്‍, തിരുവചനം ഈ പ്രകൃതിക്ക് അനുസൃതമായുള്ളതാണെന്ന് മനുഷ്യര്‍ സംശയാധീനര്‍ ആകാതിരിക്കേണ്ടതിന് കര്‍ത്താവ് എനിക്ക് അതിന്‍റെ ആന്തരീക സത്ത വെളിപ്പെടുത്തി തന്നിട്ടുണ്ട്. അതിന്‍റെ സാരാംശത്തില്‍ അത് ആത്മീയമാകുന്നു, അത് ദേഹി ദേഹത്തിലെന്നതു പോലെ പ്രകൃതിതലമായ ബാഹ്യ അര്‍ത്ഥത്തില്‍ കുടികൊള്ളുന്നു. അതിന്‍റെ ആന്തരിക സത്തയാണ് അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ആത്മാവ്. അങ്ങനെ അതിന് വചനത്തിന്‍റെ ദൈവീകത്വത്തിനും, വിശുദ്ധിക്കും സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്നതാകുന്നു. അതുപോലെ തന്നെ ഏതൊരു പ്രാകൃതീക മനുഷ്യന്‍ ബോദ്ധ്യപ്പെടുവാന്‍ അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍ വചനത്തിന്‍റെ ദൈവീകത്വത്തെയും പരിശുദ്ധിയെയും ബോദ്ധ്യപ്പെടുത്തി കൊടുക്കുവാന്‍ കഴിയുന്നതും ആകുന്നു.

വചനത്തില്‍ ഇതുവരെ അറിയപ്പെടാത്ത ഒരാത്മീയ അര്‍ത്ഥമുണ്ട്.

തുടര്‍ന്നു വരുന്ന ആശയങ്ങള്‍ ഈ ക്രമത്തില്‍ വിശദീകരിക്കുന്ന തായിരിക്കും.

1. എന്താണ് ആത്മീക അര്‍ത്ഥം.

2. ഈ അര്‍ത്ഥം മുഴുവചനത്തിലും, അതിന്‍റെ ഓരോ ഭാഗത്തും ഉണ്ട്.

3. ഈ അര്‍ത്ഥത്തിന്‍റെ കാരണത്താല്‍ വചനം ദൈവനിവേശിതവും എല്ലാ വാക്കിലും വിശുദ്ധിയുണ്ട്

4. ഈ അര്‍ത്ഥം ഇതുവരെയും അപരിചിതമായിരുന്നു.

കര്‍ത്താവില്‍ നിന്നുള്ള അവ്യാജമായ സത്യത്തില്‍ നിലകൊള്ളുന്നവര്‍ക്കു മാത്രം, ഇനിമേല്‍ ഇത് വെളിപ്പെടുത്തി കൊടുക്കുന്നതായിരിക്കും.

  
/ 118