Korak 153

Studija

     

ഇയ്യോബ് 39:13-30

13 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

14 അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.

15 കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ല.

16 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.

17 ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.

18 അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

19 കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?

20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

21 അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.

22 അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.

23 അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

24 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.

25 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.

26 നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?

27 നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?

28 അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.

29 അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.

30 അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.

ഇയ്യോബ് 40

1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.

3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

4 ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.

5 ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.

6 അപ്പോള്‍ യഹോവ ചുഴലിക്കാറ്റില്‍നിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍

7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.

8 നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?

10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.

11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്‍വ്വിയെയും നോക്കി താഴ്ത്തുക.

12 ഏതു ഗര്‍വ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില്‍ തന്നേ വീഴ്ത്തിക്കളക.

13 അവരെ ഒക്കെയും പൊടിയില്‍ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

14 അപ്പോള്‍ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.

15 ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.

16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.

17 ദേവദാരുതുല്യമായ തന്റെ വാല്‍ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.

18 അതിന്റെ അസ്ഥികള്‍ ചെമ്പുകുഴല്‍പോലെയും എല്ലുകള്‍ ഇരിമ്പഴിപോലെയും ഇരിക്കുന്നു.

19 അതു ദൈവത്തിന്റെ സൃഷ്ടികളില്‍ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ അതിന്നു ഒരു വാള്‍ കൊടുത്തിരിക്കുന്നു.

20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍ അതിന്നു തീന്‍ വിളയിക്കുന്നു.

21 അതു നീര്‍മരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

22 നീര്‍മരുതു നിഴല്‍കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;

23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.

24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില്‍ കയര്‍ കോര്‍ക്കാമോ?

ഇയ്യോബ് 41

1 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്‍ത്താമോ?

2 അതിന്റെ മൂക്കില്‍ കയറു കോര്‍ക്കാമോ? അതിന്റെ അണയില്‍ കൊളുത്തു കടത്താമോ?

3 അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?

4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?

5 പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?

6 മീന്‍ പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കും പകുത്തു വിലക്കുമോ?

7 നിനക്കു അതിന്റെ തോലില്‍ നിറെച്ചു അസ്ത്രവും തലയില്‍ നിറെച്ചു ചാട്ടുളിയും തറെക്കാമോ?

8 അതിനെ ഒന്നു തൊടുക; പോര്‍ തിട്ടം എന്നു ഔര്‍ത്തുകൊള്‍ക; പിന്നെ നീ അതിന്നു തുനികയില്ല.

9 അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍ തന്നേ അവന്‍ വീണു പോകുമല്ലോ.

10 അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍ ആര്‍?

11 ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍? ആകാശത്തിന്‍ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?

12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.

13 അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ ആര്‍ ചെല്ലും?

14 അതിന്റെ മുഖത്തെ കതകു ആര്‍ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.

15 ചെതുമ്പല്‍നിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.

16 അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ കാറ്റുകടക്കയില്ല.

17 ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍ പറ്റിയിരിക്കുന്നു.

18 അതു തുമ്മുമ്പോള്‍ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

19 അതിന്റെ വായില്‍നിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.

20 തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു.

21 അതിന്റെ ശ്വാസം കനല്‍ ജ്വലിപ്പിക്കുന്നു; അതിന്റെ വായില്‍നിന്നു ജ്വാല പുറപ്പെടുന്നു.

22 അതിന്റെ കഴുത്തില്‍ ബലം വസിക്കുന്നു; അതിന്റെ മുമ്പില്‍ നിരാശ നൃത്തം ചെയ്യുന്നു.

23 അതിന്റെ മാംസദശകള്‍ തമ്മില്‍ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍ ഉറെച്ചിരിക്കുന്നു.

24 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.

25 അതു പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍ പരവശരായ്തീരുന്നു.

26 വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല

27 ഇരിമ്പിനെ അതു വൈക്കോല്‍പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

28 അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.

29 ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.

30 അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.

31 കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നു.

32 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.

33 ഭൂമിയില്‍ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

34 അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.

ഇയ്യോബ് 42

1 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

2 നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു.

3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.

4 കേള്‍ക്കേണമേ; ഞാന്‍ സംസാരിക്കും; ഞാന്‍ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

5 ഞാന്‍ നിന്നെക്കുറിച്ചു ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു.

6 ആകയാല്‍ ഞാന്‍ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

7 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതുനിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.

8 ആകയാല്‍ നിങ്ങള്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കല്‍ കൊണ്ടുചെന്നു നിങ്ങള്‍ക്കു വേണ്ടി ഹോമയാഗം കഴിപ്പിന്‍ ; എന്റെ ദാസനായ ഇയ്യോബ് നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും; ഞാന്‍ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.

9 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബില്‍ദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.

10 ഇയ്യോബ് തന്റെ സ്നേഹിതന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കല്‍ വന്നു അവന്റെ വീട്ടില്‍ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേല്‍ വരുത്തിയിരുന്ന സകലഅനര്‍ത്ഥത്തെയും കുറിച്ചു അവര്‍ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഔരോരുത്തനും അവന്നു ഔരോ പൊന്‍ നാണ്യവും ഔരോ പൊന്‍ മോതിരവും കൊടുത്തു.

12 ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിന്‍ കാലത്തെ അവന്റെ മുന്‍ കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര്‍ കാളയും ആയിരം പെണ്‍കഴുതയും ഉണ്ടായി.

13 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

14 മൂത്തവള്‍ക്കു അവന്‍ യെമീമാ എന്നും രണ്ടാമത്തെവള്‍ക്കു കെസീയാ എന്നും മൂന്നാമത്തവള്‍ക്കു കേരെന്‍ -ഹപ്പൂക്‍ എന്നും പേര്‍ വിളിച്ചു.

15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകള്‍ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന്‍ അവരുടെ സഹോദരന്മാരോടുകൂടെ അവര്‍ക്കും അവകാശം കൊടുത്തു.

16 അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന്‍ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

17 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂര്‍ണ്ണനുമായി മരിച്ചു.