വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം#5

作者: エマニュエル・スウェデンボルグ

この節の研究

  
/ 118に移動  
  

5. 1 സഭയുടെ ഉപദേശം വിശദീകരീക്കുന്നതിനും കണ്ടെത്തുവാനും ഒരുവന്‍ വചനത്തിലൂടെ അന്വേഷണം നടത്തുമ്പോള്‍ തെളിയുന്ന വാച്യാര്‍ത്ഥമല്ല ആത്മീയാര്‍ത്ഥം. ആത്മീയാര്‍ത്ഥം ആകട്ടെ, വാച്യാര്‍ത്ഥത്തില്‍ പ്രത്യക്ഷമാകുകയില്ല. അത് അതിനുള്ളില്‍ അന്തര്‍ലീനമാണ്. ദേഹത്തിനുള്ളിലെ ദേഹിയേ പോലെ; കണ്ണുകളിലെ ചിന്തകളെ പോലെ, സ്നേഹം മുഖഭാവത്തില്‍ പ്രകടമാകുന്നതുപോലെ, കാര്യവും കാരണവും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുപോലെ, വിശേഷിച്ചു വചനത്തെ ആത്മീയമാക്കിത്തീര്‍ക്കുന്ന ഈ അര്‍ത്ഥം മനുഷ്യര്‍ക്കു മാത്രമല്ല ദൂതന്മാര്‍ക്കും പ്രസക്തമാണ്. അങ്ങനെ, വചനത്തിന്‍റെ ഈ ആത്മീക അര്‍ത്ഥം മുഖേന സ്വര്‍ഗ്ഗവുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും സാദ്ധ്യമായിത്തീരുന്നു.

  
/ 118に移動