ステップ _9713

勉強

     

സങ്കീർത്തനങ്ങൾ 132

1 ആരോഹണ ഗീതം

2 യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.

3 അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍

4 ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ

5 ഞാന്‍ എന്റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.

6 ഞാന്‍ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കണ്‍പോളെക്കു മയക്കവും കൊടുക്കയില്ല.

7 നാം എഫ്രാത്തയില്‍ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.

8 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.

9 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.

10 നിന്റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

11 നിന്റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

12 ഞാന്‍ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും

13 നിന്റെ മക്കള്‍ എന്റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.

14 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

15 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാല്‍ ഞാന്‍ അവിടെ വസിക്കും;

16 അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.

17 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.

18 അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.

സങ്കീർത്തനങ്ങൾ 133

1 ദാവീദിന്റെ ഒരു ആരോഹണ ഗീതം

2 ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

3 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും

സങ്കീർത്തനങ്ങൾ 134

1 ആരോഹണഗീതം

2 അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നിലക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .

3 വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍ .

സങ്കീർത്തനങ്ങൾ 135:1-14

1 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .

2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,

3 യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.

4 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.

5 യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.

6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

7 അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

8 അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.

9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.

10 അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

11 അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.

12 അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.

13 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.