22
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
23
അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24
ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
25
അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
26
സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,
27
ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28
തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,
29
ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30
നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,
31
ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,
32
നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍,
33
ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,
34
ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍, ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,
35
ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,
36
മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,
37
എസ്ബായിയുടെ മകന്‍ നയരായി,
38
നാഥാന്റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,
39
അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,
40
യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
41
ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും
42
മുപ്പതുപേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,
43
മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,
44
അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
45
യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,
46
എല്‍നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,
47
എലീയേല്‍, ഔബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.