Stap 190

Studie

     

സങ്കീർത്തനങ്ങൾ 106:34-48

34 യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.

35 അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.

36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.

37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.

38 അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.

39 ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.

40 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.

41 അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.

42 അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.

43 പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.

44 എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.

45 അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.

46 അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.

47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.

48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 107:1-38

1 അഞ്ചാം പുസ്തകം

2 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!

3 യഹോവ വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

4 ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.

5 അവര്‍ മരുഭൂമിയില്‍ ജനസഞ്ചാരമില്ലാത്ത വഴിയില്‍ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.

6 അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.

7 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.

8 അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.

9 അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

10 അവന്‍ ആര്‍ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.

11 ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു

12 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ -

13 അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.

14 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളില്‍നിന്നു അവരെ രക്ഷിച്ചു.

15 അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

16 അവര്‍ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

17 അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.

18 ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.

19 അവര്‍ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.

20 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.

21 അവന്‍ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു.

22 അവര്‍ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

23 അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ.

24 കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,

25 അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.

26 അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.

27 അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.

28 അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

29 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.

30 അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.

31 ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.

32 അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

33 അവര്‍ ജനത്തിന്റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.

34 നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും

35 നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.

36 അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

37 വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും

38 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.