ദിവ്യ സ്നേഹവും ജ്ഞാനവും#302

原作者: 伊曼纽尔斯威登堡

学习本章节

  
/432  
  

302. അദ്ധ്യായം 3ല്‍ (ദിവ്യസ്നേഹവും ജ്ഞാനവും 173-176) പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ ലോകത്തും സ്വാഭാവികലോകത്തും മൂന്ന് അന്തരീക്ഷങ്ങള്‍ ഉണ്ട്. ലംബതല വ്യതിരക്തതയില്‍ അവ ഒന്നില്‍നിന്ന് മറ്റൊന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്നു. താഴ്ന്ന തലങ്ങളിലേക്ക്, തിരശ്ചീനമായ അവയുടെ ക്രമാനുഗത നീക്കത്തില്‍, അവയുടെ ചാലകശക്തി ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ക്രമാനുഗതമായി താഴ്ന്ന തലങ്ങളിലേക്ക് മാറി മാറിപ്പോകുമ്പോള്‍ അന്തരീക്ഷങ്ങള്‍ ചുരുങ്ങിവരികയും ചലനാത്മകത തീരെ ഇല്ലാതാകുകയും ഒടുവില്‍ ഏറ്റവും ബാഹ്യതലത്തെത്തുന്നതോടെ അന്തരീക്ഷങ്ങള്‍ വെറും നിശ്ചലമായ പദാര്‍ത്ഥങ്ങള്‍ ആയി മാറുകയുമാണ് സംഭവിക്കുന്നത്. സ്വാഭാവിക ലോകത്ത് അവ വെറും പദാര്‍ത്ഥങ്ങള്‍ മാത്രമായി രൂപപ്പെടുന്നു. പദാര്‍ത്ഥങ്ങളുടേയും വസ്തുക്കളുടേയും ഉത്ഭവം ഇങ്ങനെയാണ്.

വസ്തുക്കളും പദാര്‍ത്ഥങ്ങളും ആരംഭത്തില്‍ മൂന്നു തലങ്ങളില്‍ ആയിരിക്കും; പിന്നീട് അവ പരസ്പരം, അന്തരീക്ഷത്തിന്‍റെ ചുരുങ്ങലില്‍, ബന്ധിതമാകുന്നു. അതെ തുടര്‍ന്ന് അവയുടെ രൂപഭാവത്തില്‍ എല്ലാ പ്രവൃത്തികള്‍ക്കും സജ്ജമാകുന്നു.

  
/432