ദിവ്യ സ്നേഹവും ജ്ഞാനവും#303

原作者: 伊曼纽尔斯威登堡

学习本章节

  
/432  
  

303. ഭൂതലത്തിലെ വസ്തുക്കളാകട്ടെ പദാര്‍ത്ഥങ്ങളാകട്ടെ, അവ അന്തരീക്ഷത്തില്‍കൂടെ സൂര്യനില്‍ നിന്നും വന്നതാണല്ലൊ; അങ്ങനെയെങ്കില്‍ ഏറ്റവും പ്രാഥമികം ആയവ മുതല്‍ ബാഹ്യതലം വരെ തുടര്‍ച്ചയായ സംവേദനത്താല്‍ സംഭവിക്കുന്നതായി മനസ്സിലാക്കുന്ന ഒരുവന് തൊട്ടുമുമ്പിലത്തെ അവസ്ഥയില്‍ നിന്നല്ലാതെ ഒരു വസ്തുവും അതിന്‍റെ രൂപഭാവം ആര്‍ജ്ജിക്കുന്നില്ല എന്ന് തിരിച്ചറിയുവാന്‍ സാധിക്കുന്നു; അതായത്, ഏറ്റവും പ്രാഥമികമായ ഇടത്തു നിന്നുതന്നെ എന്നു വരുന്നു. ഏറ്റവും പ്രാഥമികം എന്ന് പറയുമ്പോള്‍ അത് ആത്മീയലോക സൂര്യന്‍ ആണ്. അവിടെനിന്ന് ആദ്യമായി ഉള്ളത് ദൈവം മനുഷ്യന്‍ അഥവാ കര്‍ത്താവ്.

അന്തരീക്ഷങ്ങളും മറ്റും മുന്‍ സംഗതികള്‍ ആകുമ്പോള്‍ അവയിലൂടെ ആത്മീയ സൂര്യന്‍ അതിന്‍റെ ബാഹ്യതലത്തില്‍ പ്രകടമാകുന്നു; ഈ മുന്‍ സംഗതികളുടെ ചലനാത്മകത ചുരുങ്ങി വന്ന്, അതായത് ക്രമാനുഗതമായി ചുരുങ്ങിവന്ന്, അവയുടെ വികാസം ബാഹ്യഭാഗത്തേക്കു പരിമിതപ്പെട്ട് ഭൂതലത്തില്‍ പദാര്‍ത്ഥങ്ങളും വസ്തുക്കളും ആയിത്തീരുന്നു. അവ ഉദ്ഭവിച്ച അന്തരീക്ഷത്തില്‍ നിന്ന് പ്രവൃത്തികള്‍ക്ക് സജ്ജമാകുന്നു.

തുടര്‍ സംവേദനങ്ങളാല്‍ പ്രപഞ്ചസൃഷ്ടി നടന്നു എന്ന് കരുതുവാന്‍ വൈമനസ്യം ഉള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ സിദ്ധാന്തങ്ങള്‍ അടുക്കും ചിട്ടയും ഇല്ലാത്ത വിധം മൂലഹേതുവില്‍ നിന്ന് വേര്‍പെട്ട് ആന്തരിക തിരിച്ചറിവില്‍ ഒരു ഭവനം എന്ന വിധത്തിലല്ലാതെ ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളുടെ ഒരു കൂമ്പാരമായി മാത്രം കാണുന്നു.

  
/432