20
നിങ്ങള്‍ യാക്കോബ്ഗൃഹത്തില്‍ പ്രസ്താവിച്ചു യെഹൂദയില്‍ പ്രസിദ്ധമാക്കേണ്ടതെന്തെന്നാല്‍
21
കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്‍ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്‍പ്പിന്‍ !
22
നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.
23
ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവര്‍ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു
24
മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടു മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവര്‍ ഹൃദയത്തില്‍ പറയുന്നതുമില്ല.
25
ഇവ മാറിപ്പോകുവാന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാല്‍ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.
26
എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
27
കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ മഹാന്മാരും ധനവാന്മാരും ആയിത്തീര്‍ന്നിരിക്കുന്നു.
28
അവര്‍ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളില്‍ അവര്‍ കവിഞ്ഞിരിക്കുന്നു; അവര്‍ അനാഥന്മാര്‍ക്കും ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാര്‍ക്കും ന്യായപാലനം ചെയ്യുന്നതുമില്ല.
29
ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
30
വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.
31
പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും.