Isinyathelo 234

Funda

     

യിരേമ്യാവു 5:20-31

20 നിങ്ങള്‍ യാക്കോബ്ഗൃഹത്തില്‍ പ്രസ്താവിച്ചു യെഹൂദയില്‍ പ്രസിദ്ധമാക്കേണ്ടതെന്തെന്നാല്‍

21 കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്‍ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്‍പ്പിന്‍ !

22 നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.

23 ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവര്‍ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു

24 മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടു മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവര്‍ ഹൃദയത്തില്‍ പറയുന്നതുമില്ല.

25 ഇവ മാറിപ്പോകുവാന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാല്‍ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.

26 എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.

27 കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ മഹാന്മാരും ധനവാന്മാരും ആയിത്തീര്‍ന്നിരിക്കുന്നു.

28 അവര്‍ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളില്‍ അവര്‍ കവിഞ്ഞിരിക്കുന്നു; അവര്‍ അനാഥന്മാര്‍ക്കും ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാര്‍ക്കും ന്യായപാലനം ചെയ്യുന്നതുമില്ല.

29 ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

30 വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.

31 പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും.

യിരേമ്യാവു 6

1 ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.

2 സുന്ദരിയും സുഖഭോഗിനിയുമായ സീയോന്‍ പുത്രിയെ ഞാന്‍ മുടിച്ചുകളയും.

3 അവളുടെ അടുക്കല്‍ ഇടയന്മാര്‍ ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ ഭാഗത്തു മേയിക്കും.

4 അതിന്റെ നേരെ പടയൊരുക്കുവിന്‍ ! എഴുന്നേല്പിന്‍ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴല്‍ നീണ്ടുപോയി.

5 എഴുന്നേല്പിന്‍ ! രാത്രിയില്‍ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന്‍ ! യെരൂശലേമിന്നു നേരെ വാട കോരുവിന്‍ ! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;

7 കിണറ്റില്‍ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതില്‍ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളു; എന്റെ മുമ്പില്‍ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.

8 യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊള്‍ക.

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.

10 അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിപ്പാന്‍ അവര്‍ക്കും കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കും നിന്ദയായിരിക്കുന്നു; അവര്‍ക്കും അതില്‍ ഇഷ്ടമില്ല.

11 ആകയാല്‍ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.

12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്‍ക്കും ആയിപ്പോകും; ഞാന്‍ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.

13 അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.

14 സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവര്‍ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.

15 മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു.

17 ഞാന്‍ നിങ്ങള്‍ക്കു കാവല്‍ക്കാരെ ആക്കികാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാല്‍ അവര്‍ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.

18 അതുകൊണ്ടു ജാതികളേ, കേള്‍പ്പിന്‍ ; സഭയേ, അവരുടെ ഇടയില്‍ നടക്കുന്നതു അറിഞ്ഞുകൊള്‍ക.

19 ഭൂമിയോ, കേള്‍ക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെമേല്‍ വരുത്തും.

20 ശെബയില്‍നിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളില്‍ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളില്‍ എനിക്കു ഇഷ്ടവുമില്ല.

21 ആകയാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ ജനത്തിന്റെ മുമ്പില്‍ ഇടര്‍ച്ചകളെ വേക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേല്‍ തട്ടി വീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.

23 അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; സീയോന്‍ പുത്രീ, അവര്‍ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഔരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നിലക്കുന്നു.

24 അതിന്റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

25 നിങ്ങള്‍ വയലിലേക്കു ചെല്ലരുതു; വഴിയില്‍ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.

26 എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും.

27 നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാന്‍ നിന്നെ അവരുടെ ഇടയില്‍ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വെച്ചിരിക്കുന്നു.

28 അവരെല്ലാവരും മഹാ മത്സരികള്‍, നുണപറഞ്ഞു നടക്കുന്നവര്‍; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവര്‍ത്തിക്കുന്നു.

29 തുരുത്തി ഊതുന്നു; തീയില്‍നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.

30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്‍ക്കും കറക്കന്‍ വെള്ളി എന്നു പേരാകും. sയഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

യിരേമ്യാവു 7

1 ആ കാലത്തു അവര്‍ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവകൂഴികളില്‍നിന്നെടുത്തു,

2 തങ്ങള്‍ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവേക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.

3 ഈ ദുഷ്ടവംശങ്ങളില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാന്‍ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവര്‍ തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

4 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരുത്തന്‍ വീണാല്‍ എഴുനീല്‍ക്കയില്ലയോ? ഒരുത്തന്‍ വഴി തെറ്റിപ്പോയാല്‍ മടങ്ങിവരികയില്ലയോ?

5 യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാന്‍ മനസ്സില്ലാതിരിക്കുന്നതും എന്തു?

6 ഞാന്‍ ശ്രദ്ധവെച്ചു കേട്ടു; അവര്‍ നേരു സംസാരിച്ചില്ല; അയ്യോ ഞാന്‍ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഔരോരുത്തന്‍ താന്താന്റെ വഴിക്കു തിരിയുന്നു.

7 ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവല്‍പക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.

8 ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.

9 ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്കും എന്തൊരു ജ്ഞാനമുള്ളു?

10 അതുകൊണ്ടു ഞാന്‍ അവരുടെ ഭാര്യമാരെ അന്യന്മാര്‍ക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവര്‍ക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.

11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവര്‍ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.

12 മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; അവരുടെ ദര്‍ശനകാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.

13 ഞാന്‍ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയില്‍ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തില്‍ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാന്‍ നിയമിച്ചിരിക്കുന്നു.

14 നാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിന്‍ ; നാം ഉറപ്പുള്ള പട്ടണങ്ങളില്‍ ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.

15 നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഇതാ, ഭീതി!

16 അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനില്‍നിന്നു കേള്‍ക്കുന്നു; അവന്റെ ആണ്‍കുതിരകളുടെ മദഗര്‍ജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതില്‍ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

17 ഞാന്‍ സര്‍പ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയില്‍ അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു.

18 അയ്യോ, എന്റെ സങ്കടത്തില്‍ എനിക്കു ആശ്വാസം വന്നെങ്കില്‍ കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു.

19 കേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രിസീയോനില്‍ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂര്‍ത്തികള്‍കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു?

20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.

21 എന്റെ ജനത്തിന്‍ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

22 ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്റെ ജനത്തിന്‍ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

യിരേമ്യാവു 8

1 അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാര്‍ നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കില്‍ കൊള്ളായിരുന്നു!

2 അയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയില്‍ വഴിയാത്രക്കാര്‍ക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കില്‍ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.

3 അവര്‍ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു; അവര്‍ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവര്‍ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവര്‍ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.

4 നിങ്ങള്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്‍വിന്‍ ന്‍ ; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.

5 അവര്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന്‍ അവര്‍ അദ്ധ്വാനിക്കുന്നു.

6 നിന്റെ വാസം വഞ്ചനയുടെ നടുവില്‍ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

7 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടു?

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഔരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.

9 ഇവനിമിത്തം ഞാന്‍ അവരെ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

10 പര്‍വ്വതങ്ങളെക്കുറിച്ചു ഞാന്‍ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചല്‍പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്‍ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;

11 ഞാന്‍ യെരൂശലേമിനെ കല്‍കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.

12 ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?

13 യഹോവ അരുളിച്ചെയ്യുന്നതുഞന്‍ അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ചു എന്റെ വാക്കു കേള്‍ക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ

14 തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,

15 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.

16 അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയില്‍ ഞാന്‍ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള്‍ അയക്കും.

17 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന്‍ ; സാമര്‍ത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍ .

18 നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്‍പോളയില്‍നിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

19 സീയോനില്‍നിന്നു ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.

20 എന്നാല്‍ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഔരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന്‍ .

21 വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്‍നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

22 മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.